ഫെഡറല്‍ ബാങ്കിന് 26 ശാഖകള്‍ കൂടി
Wednesday,
November 04,
2009
കൊച്ചി
രാജ്യത്തെമ്പാടുമായി ഫെഡറ ല്‍ ബാങ്ക് ഇന്നലെ 26 ശാഖകള്‍ കൂടി തുറന്നു. കേരളത്തില്‍ മൂ ന്നും മറ്റു സംസ്ഥാനങ്ങളില്‍ 23 ശാഖകളുമാണു തുറന്നത്. ഇതോടെ ശാഖകളുടെ എണ്ണം 669 ആയി. 680 എടിഎമ്മുകളാണ് ബാങ്കിനുള്ളത്.
കേരളത്തില്‍ എറണാകുളം കതൃക്കടവ്, അത്താണി, മലപ്പുറം എന്നിവിടങ്ങളിലാണു പുതിയ ശാഖകള്‍. ആന്ധ്രപ്രദേശ്(ഏഴ്), ഗുജറാത്ത് (നാല്), മഹരാഷ്ട്ര (മൂന്ന്), ഡല്‍ഹി (രണ്ട്) എന്നിവയ്ക്കൊപ്പം അസം, ഛത്തിസ്ഗഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നുവീതം ശാഖകളുമാണു തുറന്നത്. ഇടപാടുകാര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നു എറണാകുളം റീജ്യനല്‍ മേധാവി തോമസ് ജോസഫ് അറിയിച്ചു.
എല്ലാ ശാഖകളിലും കോര്‍ ബാങ്കിങ് സൗകര്യങ്ങള്‍ തയാറായതായും അദ്ദേഹം പറഞ്ഞു. ഇടപാടുകാര്‍ക്ക് ഇന്‍ഷ്വറന്‍സ്, മ്യൂച്ച്വല്‍ ഫണ്ട്, 99.9 പരിശുദ്ധിയുള്ള സ്വര്‍ണം എന്നിവ വാങ്ങുന്നതിനും സൗകര്യമുണ്ട്. പ്രവാസികള്‍ക്കായി അബുദാബിയില്‍ പ്രതിനിധി ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ബാങ്ക് അസിസ്റ്റന്‍റ് ജനറല്‍ മാനെജര്‍ കെ.ടി. തോമാച്ചനും പത്രസമ്മേളനത്തില്‍ പങ്കെടു ത്തു.
Close...
Maximum Character Allowed -
4000