Saturday, January 28, 2012   3:56 AM IST
Supplements
Home>> Cinema>> Latest News
Headlines
ഒരു മൗസ് ക്ലിക്കകലെ ടികെബിയുടെ ഓര്‍മ
Thursday, November 05, 2009
|
|
|
ഡാര്‍വിന്‍ ആന്‍റണി

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഡബിള്‍ റോളിലെത്തിയ നടന്‍. അതും നായകന്‍റെയും പ്രതിനായകന്‍റെയും വേഷത്തില്‍. മലയാളികളുടെ ഓര്‍മകളിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് താളുകളില്‍ മങ്ങിത്തുടങ്ങിയ ഒരു പേര്. ടി. കെ. ബാലചന്ദ്രന്‍. ജീവിതം സിനിമയ്ക്കു വേണ്ടിയാണെന്നു വിശ്വസിച്ചിരുന്ന ആ നടന്‍ വീണ്ടും മലയാളികളുടെ ഓര്‍മകളിലേക്കെത്തുന്നു. ഒരു മൗസ് ക്ലിക്കിലൂടെ.

ടി. പി ബാലഗോപാലന്‍ എംഎയുടെ നിര്‍മാതാവ് എന്ന് ടി. കെ. ബാലചന്ദ്രനെ പെട്ടെന്നു പരിചയപ്പെടുത്താം. പേരിലുള്ള വെബ്സൈറ്റ് യാഥാര്‍ഥ്യമാകുമ്പോള്‍ ടികെബിയുടെ ഓര്‍മകളുമായി അദ്ദേഹം നിര്‍മിച്ച ചിത്രത്തിലൂടെ ആദ്യ സംസ്ഥാന അവാര്‍ഡ് നേടിയ നടനുമെത്തിയിരുന്നു. മോഹന്‍ലാല്‍.

സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ളയാള്‍. ടി.കെ. ബാലചന്ദ്രനെക്കുറിച്ചു മകന്‍ വിനോദ് ചന്ദ്രന്‍റെ ഓര്‍മകള്‍ വിശേഷിപ്പിക്കുന്നതിങ്ങനെ. മലയാള ചലച്ചിത്രലോകത്തിന്‍റെ താളുകളില്‍ അഭിനയത്തിന്‍റെ മിന്നലാട്ടം പതിപ്പിച്ചയാള്‍. കുറെ നല്ല സിനിമകളുണ്ടാവണം എന്ന ആഗ്രഹവുമായി നിര്‍മാതാവിന്‍റെ വേഷമണിഞ്ഞയാള്‍. വിനോദ് ചന്ദ്രന് അച്ഛനെന്നാല്‍ സിനിമയുമായി ബന്ധപ്പെടുത്താതെ ചിന്തിക്കാന്‍ കഴിയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ടി.കെ. ബാലചന്ദ്രന്‍ മലയാളികളുടെ ഓര്‍മകളില്‍ നിന്നു മാഞ്ഞു തുടങ്ങിയെന്നു വിനോദ്ചന്ദ്രനു തോന്നി. സിനിമയില്‍ ചെറിയ വേഷമണിഞ്ഞവരെക്കുറിച്ചു പോലുമുള്ള വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ അരനൂറ്റാണ്ടിലേറെ മലയാള സിനിമാ ലോകത്തെ സാന്നിധ്യമായിരുന്ന ടി. കെ. ബാലചന്ദ്രനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമല്ല. പുതിയ തലമുറ ഇങ്ങനൊയൊരാളെക്കുറിച്ച് അറിയാതെ പോകുന്നു. ഇതാണു അച്ഛന്‍റെ പേരില്‍ വെബ്സൈറ്റ് ആരംഭിക്കാന്‍ വിനോദ്ചന്ദ്രനെ പ്രേരിപ്പിച്ചത്.

മോഹന്‍ലാലിന്‍റെ ഓര്‍മകളില്‍ ടികെബിയോടുള്ള ആത്മബന്ധം നിറഞ്ഞിരുന്നു. കലാകാരനെ കുടുംബം അംഗീകരിക്കുക. അതുവഴി സമൂഹം അംഗീകരിക്കുക എന്നതു വലിയ കാര്യമാണെന്നു മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. സിനിമയോട് ഇത്രയും അഭിനിവേശമുള്ള ടികെബിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു വലിയ അനുഗ്രഹമായാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാവറ ആര്‍ട്ട് മീഡിയ സിഇഒ ജോസഫ് ചാവറ, രാജീവ് ചെറുവര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പതിമൂന്നാമത്തെ വയസില്‍ പ്രഹ്ലാദന്‍ എന്ന ചിത്രത്തിലൂടെയാണു ടി. കെ. ബി അഭിനയരംഗത്തെത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ ടി.കെ.ബി നാടകരംഗത്തു നിന്നാണു സിനിമയിലെത്തിയത്. അഭിനയത്തോടുള്ള ഇഷ്ടം നവാബ് രാജമാണിക്യത്തിന്‍റെ ബോയ്സ് ഡ്രാമ ട്രൂപ്പിലെത്തിച്ചു . പിന്നീടു മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലായി 400 ഓളം ചിത്രങ്ങളില്‍ ടി. കെ. ബാലചന്ദ്രന്‍ അഭിനയപ്രതിഭ തെളിയിച്ചു. കുമാരസംഭവത്തിലെ നാരദന്‍റെ വേഷമായിരുന്നു ടികെബിക്ക് ഏറെ അംഗീകാരം നേടിക്കൊടുത്തത്. പൂത്താലി എന്ന ചിത്രത്തില്‍ നായക, പ്രതിനായക വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ മലയാളത്തിലെ ആദ്യഡബിള്‍ റോള്‍ അഭിനയിച്ച നടന്‍ എന്ന ഖ്യാതിയും ടികെബിക്കു സ്വന്തം. അഗ്നിപുത്രി, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിലും അദ്ദേഹം തന്‍റെ പ്രതിഭ കാഴ്ചവെച്ചു.

അഭിനയത്തിലൂടെ മാത്രം തീരുന്നതായിരുന്നില്ല ടി. കെ. ബാലചന്ദ്രനു സിനിമയോടുള്ള ഇഷ്ടം. മലയാളത്തിന് അഭിമാനിക്കാനാവുന്ന നല്ല സിനിമകളുണ്ടാവണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അങ്ങനെ ടി. കെ. ബാലചന്ദ്രന്‍ നിര്‍മാതാവിന്‍റെ കുപ്പായമണിഞ്ഞു. ലാഭം നോക്കാതെ കലാമൂല്യമുള്ള സിനിമകള്‍ വെള്ളിത്തിരയിലെത്തിക്കാനായിരുന്നു ടികെബിയെന്ന നിര്‍മാതാവിന്‍റെ ശ്രമം. പ്രേംനസീറും ജയഭാരതിയും മുഖ്യവേഷത്തിലെത്തിയ പൊയ്മുഖങ്ങള്‍ തുടങ്ങി 18 ലേറെ

ടികെബീസ് മൂവി മേക്കേഴ്സ് എന്ന ബാനറില്‍ നിരവധി സിനിമകള്‍ നിര്‍മിച്ചു. മോഹന്‍ലാലിന് മികച്ച നടനുള്ള ആദ്യസംസ്ഥാന അവാര്‍ഡ് ലഭിച്ചത് ടികെബി നിര്‍മിച്ച ടി. പി. ബാലഗോപാലന്‍ എം. എ എന്ന ചിത്രത്തിലൂടെയായിരുന്നു എന്നതും ചരിത്രം. 1996 ല്‍ മലയാള ചലച്ചിത്രലോകത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

2005 ഡിസംബര്‍ 15 ന് ഓര്‍മയാകുന്നതു വരെ ടികെബിയുടെ ജീവിതം സിനിമാലോകത്തു ടികെബിയുണ്ടായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി. 

ലോഗ്ഓണ്‍ ടു actortkb.com
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code