Tuesday, September 07, 2010   7:01 AM IST
Supplements
Home>> Cinema>> Latest News
Headlines
ശ്രീലങ്കന്‍ ചിത്രമോ, ഞാനില്ലേ...
Monday, November 09, 2009
|
|
|
ശ്രീലങ്കയിലെ തമിഴ് ജനതയ്ക്കു വേണ്ടി ഉപവാസം കിടക്കാനും ജയിലില്‍ പോകാനുമൊക്കെ മുന്നിലുണ്ടായിരുന്നു കോളിവുഡ് ഒന്നടങ്കം. എന്നാല്‍ പുലിത്തലവന്‍ പ്രഭാകരന്‍റെ മരണശേഷവും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്നു കണ്ടാവും സമരത്തിനൊക്കെ വീണ്ടും ശക്തിവച്ച പോലെ. തമിഴകത്തിന്‍റെ പുത്തന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യയാണ് ശ്രീലങ്കന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്‍റെ പേരില്‍ പുലിവാലു പിടിച്ചത്. സിംഹളീസ് ചിത്രം ദേവദാസികള്‍ തമിഴിലേക്കു റീമേക്ക് ചെയ്യുന്നു. ചിത്രത്തില്‍ സൂര്യയും സിമ്രനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു എന്ന് ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. ചിത്രത്തിന്‍റെ സംവിധായകന്‍ സുരേഷ് കുമാരസിംഗെ ഈ വിവരം പത്രസമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ സൂര്യ ഇത്തരമൊരു വേഷം സ്വീകരിക്കുന്നു എന്നു കേട്ടതു മുതല്‍ തമിഴ് ആക്റ്റിവിസ്റ്റുകള്‍ പഴ നെടുമാരന്‍റെ നേതൃത്വത്തില്‍ രംഗത്തെത്തി. സിംഹളീസ് വിഭാഗത്തില്‍ നിന്നുള്ള സംവിധായകന്‍റെ ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യ സമ്മതിച്ചത് ഒട്ടും ശരിയാവില്ല എന്നാണ് അവരുടെ വാദം. സൂര്യ ഇതെല്ലാം നിഷേധിച്ചിരിക്കുകയാണ്. പുതിയ ചിത്രം സിംഹത്തിന്‍റെ ഷൂട്ടിങ് തിരക്കുകളിലായിരുന്ന സൂര്യ നിഷേധക്കുറിപ്പിറക്കിയതു കഴിഞ്ഞ ദിവസമാണ്.

സിംഹളീസ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത തെറ്റാണ്. അങ്ങനെ ഒരു സംവിധായകനുമായോ നിര്‍മാതാവുമായോ തനിക്കു യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ ഹരി സംവിധാനം ചെയ്യുന്ന സിംഹത്തില്‍ അഭിനയിക്കുകയാണ്. അടുത്തത് രാംഗോപാല്‍ വര്‍മയുടെ ഹിന്ദി ചിത്രവും എ.ആര്‍. മുരുഗദോസിന്‍റെ തമിഴ് സിനിമയും. ഉദയനിധി സ്റ്റാലിന്‍ ആണ് നിര്‍മാണം.

അതല്ലാതെ മറ്റൊന്നും ഇപ്പോള്‍ ചിന്തിക്കുന്നതേയില്ല. തന്‍റെ പേരിലുള്ള ലെറ്റര്‍പാഡില്‍ കൈയൊപ്പോടു കൂടിയാണ് സൂര്യ നിഷേധക്കുറിപ്പ് ഇറക്കിയത്. ഇതിനു മറുപടി പറയാന്‍ സുരേഷ് എത്തിയിട്ടില്ല. കാര്യം കൈവിട്ടു പോയാല്‍ പ്രശ്നം ഗുരുതരമാവുമെന്നു സൂര്യയ്ക്ക് അറിയാമെന്നു തോന്നുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code