വിവാദ പെനല്‍റ്റിയില്‍ ലിവറിനു സമനില
Wednesday,
November 11,
2009
ലണ്ടന്‍
ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിലെ മോ ശം ഫോം തുടരുന്ന ലിവര്‍പൂള്‍ ഹോം മത്സരത്തില്‍ ബെര്‍മിങ് ഹാം സിറ്റിക്കെതിരേ 2-2 സമനിലയോടെ തടിതപ്പി. മത്സരം അവസാനിക്കാന്‍ 19 മിനിറ്റ് ശേഷിക്കെ 2-1 ന് പിന്നിട്ടു നില്‍ക്കുമ്പോള്‍ റഫറി അനുവദിച്ച വിവാദ പെനല്‍റ്റിയിലാണു ലിവര്‍ സമ നില ഗോള്‍ കണ്ടെത്തിയത്.
ഡേവിഡ് എന്‍ഗോഗിനെ പെനല്‍റ്റി ഏരിയയില്‍ ബെര്‍മിങ് ഹാം താരം ലീ കാഴ്സ്ലീ മനഃപൂര്‍വം വീഴ്ത്തിയതിനാണു റഫറി പെനല്‍റ്റി വിധിച്ചത്. എന്നാല്‍, ടെലിവിഷന്‍ റീപ്ലേകളില്‍ റഫറിയുടെ തീരുമാനം തെറ്റാണെന്നു തെളിഞ്ഞു.
എന്‍ഗോഗ് ലിവറിന്‍റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് പെനല്‍റ്റി ല ക്ഷ്യത്തിലെത്തിച്ചു. ക്രിസ്റ്റ്യന്‍ ബെനിറ്റസും കാമറൂണ്‍ ജെറോമും ബെര്‍മിങ്ഹാം സ്കോറര്‍മാര്‍.
Close...
Maximum Character Allowed -
4000