ഫെഡറല്‍ ബാങ്കിന് ഗ്രെയ്റ്റ് മൈന്‍ഡ് ചലഞ്ച് അവാര്‍ഡ്
Thursday,
November 12,
2009
കൊച്ചി
ഐബിഎം സ്പോണ്‍സര്‍ ചെയ്യുന്ന ഈ വര്‍ഷത്തെ ഗ്രെയ്റ്റ് മൈന്‍ഡ് ചലഞ്ച് അവാര്‍ഡ് ഫെഡറല്‍ ബാങ്കിന്. ബിസിനസ് സ്ഥാപനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തങ്ങള്‍ അംഗീകരിക്കുന്നതിനായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ഈ അവാര്‍ഡിന് അര്‍ഹമാകുന്ന രാജ്യത്തെ ആദ്യ ബാങ്കാ ണു ഫെഡറല്‍ ബാങ്ക്. വിദേശത്തു നിന്നുള്ള പണനിക്ഷേപത്തിനാണു ബാങ്ക് പ്രധാനമായും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. നാലുമാസത്തെ റെക്കോ ഡ് കാലയളവിനുള്ളില്‍ ഇതു വികസിപ്പിച്ചെടുക്കാന്‍ ബാങ്കിനു കഴിഞ്ഞു. വിദേശത്തുള്ള നാല്‍പ്പതിലധികം ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും ഇപ്പോള്‍ത്തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.
വിദേശബാങ്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ബാങ്കുകളുടെ ഇന്‍റര്‍നെറ്റ് ബാങ്കിങ് സംവിധാനമുപ യോഗിച്ചു നിമിഷനേരം കൊണ്ടു തന്നെ പണം ഫെഡറല്‍ ബാങ്കിന്‍റെ ഏതു ശാഖയിലേക്കും എത്തിക്കാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാകും. മുംബൈയില്‍ വേള്‍ഡ് ചെസ് ചാംപ്യന്‍ ഗ്യാരി കാസ്പറോവ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ച എക്സ്ക്ലുസീവ് ലീഡര്‍ഷിപ്പ് മീറ്റില്‍ ഫെഡറല്‍ ബാങ്ക് ജനറല്‍ മാനെജര്‍ എബ്രഹാം ജേക്കബ് അവാര്‍ഡ് ഏറ്റുവാങ്ങി.
Close...
Maximum Character Allowed -
4000