ദക്ഷിണാഫ്രിക്കയ്ക്ക് 84 റണ്‍സ് ജയം
Monday,
November 16,
2009
സെഞ്ചൂറിയന്‍
ഇംഗ്ലണ്ടിനെതിരേ ആദ്യ ട്വന്‍റി 20 മത്സരത്തിലേറ്റ പരാജയത്തിനു രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടി നല്‍കി. 242 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച ആതിഥേയര്‍ എതിരാളികളെ 157/8 എന്ന നിലയില്‍ ഒതുക്കി.
ഓപ്പണര്‍മാര്‍ ഗ്രെയിം സ്മിത്തും (44 പന്തില്‍ 88) ലൂട്സ് ബോസ്മാനും (45 പന്തില്‍ 94) ദക്ഷിണാഫ്രിക്കയ്ക്കു നല്‍കിയതു സ്വപ്നതുല്യമായ തുടക്കം.
മറുപടി ബാറ്റിങ്ങില്‍ തിളങ്ങിയത് ജൊനാഥന്‍ ട്രോട്ട് (40 പന്തില്‍ 51) മാത്രം. ഡെയ്ല്‍ സ്റ്റെയ്നും ആല്‍ബി മോര്‍ക്കലും രണ്ടു വി ക്കറ്റ് വീതം വീഴ്ത്തി. ബോസ്മാന്‍ മാന്‍ ഒഫ് ദ മാച്ച്.
Close...
Maximum Character Allowed -
4000