Sunday, February 05, 2012   5:37 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
പൊന്‍വില, വന്‍ വില...എന്‍റെ പൊന്നേ...
Monday, November 16, 2009
|
|
|
വിനോദ് താമരശേരി

സ്വര്‍ണ വില പ്രതിദിനം ഉയരുകയാണ്. വിവാഹ സീസന്‍ തുടങ്ങിയതോടെ മാതാപിതാക്കളുടെ ഹൃദയമിടുപ്പു വര്‍ധിക്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിനി ടെ സ്വര്‍ണവില രണ്ടിരട്ടിയാണു വര്‍ധിച്ചത്. നാലായിരത്തിനു താഴെ ആയിരുന്നു അന്നു പവന്‍ വില.

ഈ മാസം 12നു സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 12,720 രൂപ. ആഗോള സ്വര്‍ണവില ഔണ്‍സിന് (31.1 ഗ്രാം) 1,115.50 ഡോളര്‍. ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ ഉത്പാദനം കുറയുന്നതാണു വില വര്‍ധനയ്ക്കു കാരണമായി പറയുന്നത്.

ഡോളറിന്‍റെ മൂല്യം ഉയര്‍ന്ന തു വിലയെ സ്വാധീനിച്ചു. ഡോളറിന്‍റെ മൂല്യത്തകര്‍ച്ച തുടരുന്നതാണു സ്വര്‍ണവില ഉയര്‍ത്തുന്ന ത്. വിലയുടെ വര്‍ധന സ്വര്‍ണ നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ഡോളറിനു ബദലായി സ്വര്‍ണത്തെ കാണുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു.

എന്നാല്‍ മാര്‍ക്കറ്റ് വിലയ് ക്കും സ്വര്‍ണാഭരണങ്ങള്‍ ഉപ യോക്താവിനു ലഭിക്കുകയില്ല. വിലയ്ക്കു പുറമെ പണിക്കൂലി കൂ ടി കൊടുക്കേണ്ടതുണ്ട്. ഏഴു മുതല്‍ 13 ശതമാനം വരെ പണിക്കൂലി ഈടാക്കുന്ന ജ്വല്ലറികളു ണ്ട്. ഇതു കൂടിയാകുമ്പോള്‍ ഉപ യോക്താവു വന്‍ വില തന്നെ ന ല്‍കേണ്ടി വരുന്നതു വന്‍ വില.

മലയാളികളുടെ മഞ്ഞലോഹ ത്തോടുളള ഭ്രമം കാരണം വിലവ ര്‍ധനയിലും വില്‍പ്പന കുറഞ്ഞിട്ടില്ലെന്നാണു വ്യാപാരരംഗത്തെ പ്രമുഖരുടെ അഭിപ്രായം. കേരളത്തില്‍ പ്രതിദിനം 350 മുതല്‍ 500 കിലോഗ്രാം സ്വര്‍ണാഭരണ വില്‍പ്പന നടക്കുന്നതായാണു ഔദ്യോഗിക കണക്ക്.

ഓരോ വര്‍ഷവും 1200 ടണിലേറെ സ്വര്‍ണം സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍, നാട്ടിന്‍പുറങ്ങളിലെ ചെറുകിട ജ്വല്ലറികളുടെ നിലനില്‍പ്പു വിലക്കയറ്റം പ്രതിസന്ധിയിലാക്കി. സ്വര്‍ണാഭരണത്തൊ ഴിലാളികള്‍ക്കും തൊഴില്‍ കുറഞ്ഞു. വന്‍ സാമ്പത്തിക സ്രോത സുളളവര്‍ക്കു മാത്രം സ്വര്‍ണവ്യാപാരം ലാഭകരമായി നടത്താനാകുമെന്നതാണു സ്ഥിതി.

വിപണിയിലെ കുത്തകകളുടെ ഇടപെടലും ആഗോളരംഗത്തു വിലവര്‍ധനയ്ക്ക് ഇടയാക്കുന്നു. വിവാഹ സീസനായതോ ടെ വിലക്കയറ്റം സ്വര്‍ണം വാ ങ്ങേണ്ടവരെ ബുദ്ധിമുട്ടിലാക്കുകയാണ്.

വിവാഹം ഉറപ്പിക്കുന്ന കാലത്തു പറഞ്ഞ തരത്തിലുള്ള തൂക്കം സ്വര്‍ണം നല്‍കണമെങ്കി ല്‍ അന്നത്തെ വിലയെക്കാള്‍ വന്‍ തുക അധികം കണ്ടെത്തേണ്ടതുണ്ട്.

വിവാഹത്തിനു മുന്‍പുള്ള സ ത്കാരത്തില്‍ നിന്നു ലഭിക്കുന്ന തുക കൊണ്ടായിരുന്നു വിവാ ഹത്തിനുളള സ്വര്‍ണാഭരണങ്ങ ള്‍ ഇടത്തരക്കാര്‍ വാങ്ങിയിരുന്ന ത്. ജ്വല്ലറികള്‍ സത്കാരത്തി നു മുന്‍പ് കടമായി ആഭരണങ്ങള്‍ നല്‍കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. സ്വര്‍ണവില വര്‍ധിച്ചതോടെ ഇതും ഇല്ലാതായി.

വിലക്കയറ്റം വിപണിയില്‍ മാന്ദ്യം

സ്വര്‍ണ വില വര്‍ധിച്ചതോടെ വിപണിയില്‍ മാന്ദ്യം നേരിടുകയാണ്. വില ദിനം പ്രതി വര്‍ധിക്കുന്നതോടെ സ്വര്‍ണത്തിനു മുന്‍കൂര്‍ ബുക്കിങ് നടക്കുന്നുണ്ട്. മുന്‍പ് ഉയര്‍ന്ന അളവില്‍ പഴയ സ്വര്‍ണം വന്നിരുന്നു. ഇന്നു സ്വര്‍ണത്തിന്‍റെ സെക്കന്‍ഡറി മാര്‍ക്കറ്റിങ് സമ്പ്രദായം കുറഞ്ഞതോടെ വന്‍ തുക ഇറക്കി സ്വര്‍ണം നേരിട്ടു വാങ്ങി വ്യാപാരം നട ത്തേണ്ട സ്ഥിതിയുണ്ട്. സ്വര്‍ണത്തിന്‍റെ വിലമാറ്റത്തില്‍ ലാഭനഷ്ടം നോക്കാതെ സ്റ്റോക്ക് നിലനിര്‍ത്തുകയാണു വ്യാപാരികള്‍.

പത്തു വര്‍ഷത്തിനിടയില്‍ 200 ശതമാനം വര്‍ധന

പത്തു വര്‍ഷത്തിനിടെ സ്വര്‍ണത്തിനു 200 ശതമാനം വില സംസ്ഥാനത്തു വര്‍ധിച്ചതായാണു വിപണി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്തു വര്‍ഷം മുന്‍പു നാലായിരത്തിനു താഴെ ആയിരുന്ന ഒരു പവന്‍ സ്വര്‍ണത്തിനു വില. 2005 ജൂലൈയില്‍ 4528 രൂപയായി.

2006 ഒക്റ്റോബറില്‍ വില 6640 രൂപയിലെത്തി. 2007 സെ പ്റ്റംബര്‍ അവസാനം 7080 രൂപയായിരുന്ന വില 2008 സപ്റ്റംബറിലെത്തുമ്പോള്‍ 9000 രൂപയായി വര്‍ധിച്ചു. 2009 വര്‍ഷം ആദ്യം സ്വര്‍ണം പവന്‍ വില പതിനായിരം കടന്നു. ജനുവരി 22നു 10,040 രൂപയിലെത്തിവില. ഫെബ്രുവരിയില്‍ 10,400, മാര്‍ച്ചില്‍ 11,200 ,ഏപ്രിലില്‍ 11,280 രൂപയുമായിരുന്നു വില. മേയ് മാസത്തില്‍ വില കുറഞ്ഞു 10,960 രൂപയിലെത്തി. ജൂണില്‍ വീണ്ടും വര്‍ധിച്ചു 11,120 മായി. ജൂലൈമാസത്തില്‍ വില താഴ്ന്നു. 10,960 രൂപയായി . ഓഗസ്റ്റില്‍ വില കുതിച്ചുച്ചാടി 11,120 ലെത്തി. സെപ്റ്റംബര്‍ ഒന്നിനു 11,360,ഒക്റ്റോബര്‍ ഒന്നിനു 11,680 രൂപയും സ്വര്‍ണവില രേഖപ്പെടുത്തി. ഒക്റ്റോബര്‍ ആറിനാണു സ്വര്‍ണ വില ഇതിനു മുന്‍പു റെക്കോഡിലെത്തിയത്. പവനിന് 11,720 രൂപയായിരുന്നു അന്നു വില. ലോക വിപണിയില്‍ ഔണ്‍സിനു 1042.55 ഡോളറിലെത്തി വില.

ഒക്റ്റോബര്‍ ആറിനു തൊട്ടടുത്ത ദിവസം വില 11,840 ആയി. നവംബര്‍ മൂന്നിനു 11, 960 രൂപയാണു രേഖപ്പെടുത്തിയത്. വീണ്ടും വില കുതിച്ചുകയറി. നാലിനു 12,120, അഞ്ചിനു 12,360 രൂപയായി. 11നു 12,560 രൂപയിലെ സര്‍വകാല റെക്കോഡിലെത്തി. 12നു വീണ്ടും വിലകുതിച്ചു12,720 രൂപയിലെത്തി. കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ വിലകുറവ് സ്വര്‍ണവിപണിയില്‍ രേഖപ്പെടുത്തിയെങ്കിലും ഇനിയും വില വര്‍ധിക്കുമെന്നു തന്നെയാണു വിപണിയുടെ കണക്കുക്കൂട്ടല്‍. ഡോളറിന്‍റെ മൂല്യത്തിനനുസരിച്ചു തുള്ളുന്ന പാവയായി സ്വര്‍ണവില മാറികഴിഞ്ഞു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code