Thursday, February 09, 2012   10:40 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ജീവനക്കാര്‍ സമരത്തിലേക്ക്
Tuesday, November 17, 2009
|
|
|
തിരുവനന്തപുരം

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം തിരുവനന്തപുരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ (ഹിന്ദു സ്ഥാന്‍ ലാറ്റക്സ്) ജീവനക്കാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ടു സ മരത്തിലേക്ക്.

അനിശ്ചിതകാല പണിമുട ക്കിനു മുന്നോടിയായി ഇന്നു പേരൂര്‍ക്കട, ആക്കുളം ഫാക്റ്ററികളില്‍ ജീവനക്കാര്‍ പണിമുടക്കും. ഇന്നു രാവിലെ ആറു മുതല്‍ നാ ളെ രാവിലെ ആറുവരെയാണു സമരം.

ദീര്‍ഘകാല ശമ്പളക്കരാര്‍ നട പ്പിലാക്കുക, പ്രൊമോഷനുകള്‍ അടിയന്തരമായി നല്‍കുക, ഓഫിസര്‍മാരും തൊഴിലാളികളും തമ്മില്‍ ശമ്പള പരിഷ്കരണത്തി ലെ വിവേചനം അവസാനിപ്പിക്കുക, കരാര്‍ തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കുക, അനാവശ്യ ഓഫിസേഴ്സ് നിയമങ്ങളും വിദേശയാത്രകളും ധൂര്‍ത്തും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു തൊഴിലാളികള്‍ ഉന്നയിക്കുന്ന ത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എല്‍ഇഒ എന്നീ യൂണിയനുകള്‍ സംയുക്തമായാണു സൂചനാ പണിമുടക്കു നടത്തുന്നത്.

കാലാവധി പൂര്‍ത്തിയാക്കിയ ദീര്‍ഘകാല കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടു യൂണിയനുക ള്‍ പുതിയ ഡിമാന്‍ഡ് സമര്‍പ്പിച്ചിട്ടു മൂന്നുവര്‍ഷം കഴിയുന്നു. പൊതു മേഖലാ സ്ഥാപനങ്ങളു ടെ ശമ്പളവര്‍ധന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്.

ഇതനുസരിച്ചു ലാറ്റക്സിലെ ഓഫിസര്‍മാര്‍ കഴിഞ്ഞ ആറുമാസങ്ങളായി ഉയര്‍ന്ന ശമ്പളമാ ണു വാങ്ങുന്നത്.

ഓഫിസര്‍മാരുടെ ശമ്പളത്തി ല്‍ പതിനായിരങ്ങളുടെ വര്‍ധന യുണ്ടായിട്ടും ജീവനക്കാരോടു വിവേചനമാണു തുടരുന്നതെന്നു യൂണിയനുകള്‍ ആരോപിക്കു ന്നു. ഓഫിസര്‍മാര്‍ക്കു നല്‍കിയ 30% ശമ്പള വര്‍ധനയാണു തൊഴിലാളികളും ആവശ്യപ്പെടുന്നത്.

എന്നാല്‍ കമ്പനി നഷ്ടത്തിലാണെന്ന വാദം ഉയര്‍ത്തിയാണു മാനെജ്മെന്‍റ് ശമ്പള വര്‍ധനയ് ക്കെതിരേ നില്‍ക്കുന്നത്.

എന്നാല്‍ ധൂര്‍ത്തും അനാവശ്യ നിയമങ്ങളും കമ്പനിയെ ശ്വാസം മുട്ടിക്കുകയാണെന്നും യൂണിയനുകള്‍ ആരോപിക്കു ന്നു. സമരം ഒഴിവാക്കാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code