Thursday, March 11, 2010   6:43 PM IST
Supplements
Home>> Cinema>> Latest News
Headlines
നാലുദിവസത്തെ കലക്ഷന്‍ 19.5 കോടി
Wednesday, November 18, 2009
|
|
|
ഒന്നും കാണാതെയല്ല ഈ സിനിമയ്ക്കു 900 കോടി രൂപ ചെലവാക്കിയത്. അതിന്‍റെ രണ്ടിരട്ടി തിരിച്ചുകിട്ടുമെന്നു നിര്‍മാതാവിന് ഉറപ്പുണ്ട്. സംവിധായകന്‍ റോളണ്ട് എമെറിക്ക് നിര്‍മാതാവിന് അതു വാഗ്ദാനം ചെയ്തിട്ടുണ്ടാവണം. നാലു ദിവസംകൊ ണ്ട് 2012 എന്ന സിനിമയ്ക്ക് ഇന്ത്യയില്‍ മാത്രം 19.15 കോടി രൂപയാണു കലക്ഷന്‍ ! ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന രണ്ടാ മത്തെ ഹോളിവുഡ് ചിത്രം.

13 ാം തീയതിയാണ് ഇന്ത്യയില്‍ 715 തിയെറ്ററുകളില്‍ ചി ത്രം റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ 675 പ്രിന്‍റുകള്‍ ഇന്ത്യയില്‍ ഇറങ്ങി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള പ്രിന്‍റുകളാണുള്ളത്. നാലു ദിവസംകൊണ്ട് ഇത്രയും പ്രിന്‍റുകള്‍ വാരിയത് 19.5 കോടി. വാരാന്ത്യത്തില്‍ ഹോളിവുഡില്‍ മാത്രം 1110 കോടി രൂപയാണു 2012ന്‍റെ കലക്ഷന്‍. സ്പൈഡര്‍മാന്‍, ക്വാണ്ടം ഒഫ് സോളസ്, കാസിനോ റോയല്‍ എന്നിവ ഇന്ത്യയില്‍ വിതരണം ചെയ്ത സോണി പിക്ചേഴ്സ് പണം വാരുന്ന നാലാമത്തെ ചിത്രമാണു 2012.

കുടുംബ ചിത്രം കാണാനുള്ള താല്‍പ്പര്യത്തോടെ ഇന്ത്യയിലെ പ്രേക്ഷകര്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും 2012 കാണാനെത്തുന്നുവെന്ന് സോണി പിക്ചേഴ്സിന്‍റെ മാനെജിങ് ഡയറക്റ്റര്‍ കെഴ്സി ദാരുവാല. 2012ല്‍ ലോകം അവസാനിക്കുന്നതിന്‍റെ ഭയാനക ദൃശ്യങ്ങളുടെ ആവിഷ്കരണം ജനങ്ങളെ ആകര്‍ഷിച്ചുവെന്നും ദാരുവാല പറയുന്നു. എല്ലാ പ്രേക്ഷകര്‍ക്കും ഈയാഴ്ച തന്നെ ചിത്രം കാണാന്‍ സാധിക്കില്ലെന്നാണു സോണിയുടെ കണക്കുകൂട്ടല്‍. തിയെറ്ററുകളില്‍ അത്രയ്ക്കാണ് ജനത്തിരക്ക്.

സംവിധായകന്‍ റോളണ്ട് എമറിക്കിന്‍റെ മറ്റു ചിത്രങ്ങള്‍ കണ്ടി ട്ടുള്ള ജനങ്ങള്‍ 2012ലും നിരാശപ്പെടേണ്ടി വന്നില്ല. സിനിമയിലെ ഭയാനക ദൃശ്യങ്ങളും സ്പെഷല്‍ ഇഫക്റ്റുകളും തന്നെയാണു വിജയത്തിന്‍റെ മുഖ്യകാരണം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code