ടൂറിങ് ടാക്കീസ് 19,20 തീയതികളില്‍ കോഴിക്കോട്
Wednesday,
November 18,
2009
കോഴിക്കോട്
ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു പര്യടനം നടത്തുന്ന സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം ടൂറിങ് ടാക്കീസ് 19,20 തീയതികളില്‍ കോ ഴിക്കോട്ടെത്തും.
മാനാഞ്ചിറ സ്ക്വയറിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ രണ്ടു ദിവസങ്ങളിലായി നാലു സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ആദ്യദിവസമായ 19 നു വൈ ക്കം മുഹമ്മദ് ബഷീറിന്‍റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കി എം. ആര്‍. ശശിധരന്‍ സംവിധാനം ചെയ്ത റിപ്പിള്‍സ് കഴിഞ്ഞ ഇന്‍റര്‍നാഷണല്‍ ഫി ലിം ഫെസ്റ്റിവല്‍ ഒഫ് കേരളയില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ശ്രീലങ്കന്‍ സിനിമയായ മച്ചാന്‍ എന്നിവയാണു പ്രദര്‍ശിപ്പിക്കുന്നത്. ഹംഗറി സ്വദേശി ഇംബര്‍ട്ടോ പസോളിനിയാണു സംവിധായകന്‍.
രണ്ടാം ദിനം 20 നു നന്ദലാല സംവിധാനം ചെയ്ത ഹെ ല്‍ എന്ന ഹ്രസ്വ ചിത്രം വും സ്റ്റാലിന്‍ ഭരണകാലത്തെ റഷ്യയിലെ സംഭവവികാസങ്ങള്‍ പ്രതിപാദിക്കുന്ന അമീര്‍ കുലോവിന്‍റെ ഫേര്‍വെല്‍ ഗുല്‍സാരി എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും ബാങ്ക്മെന്‍സ് ഫിലിം സൊസൈറ്റിയും ചേര്‍ന്നാണു സംഘാടനം. വൈകിട്ട് 5.30 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനം സൗജന്യമായിരിക്കും.
ഈ വര്‍ഷത്തെ ഐഎഫ്എസ്കെയുടെ ഡെലിഗേറ്റ് പാസിനുള്ള ഫോം ഫെസ്റ്റിവല്‍ സ്ഥലത്തു വിതരണം ചെയ്യും.
Close...
Maximum Character Allowed -
4000