Saturday, March 13, 2010   3:26 AM IST
Supplements
Home>> News>> World News
World News
നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍: പ്രചണ്ഡ
Thursday, November 19, 2009
|
|
|
കാഠ്മണ്ഡു

നേപ്പാളിന് ഉടന്‍ പുതിയ സര്‍ക്കാരുണ്ടാകുമെന്നു മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ. അഞ്ചു മാസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നേപ്പാളീസ് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഗിരിജാപ്രസാദ് കൊയ്രാളയുമായി സിംഗപ്പുരില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു പ്രഖ്യാപനം.

ഇപ്പോഴത്തെ സഖ്യകക്ഷി സര്‍ക്കാര്‍ ഉടന്‍ വീഴും. ഈ മാസം 20നു മുന്‍പ് രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കും- പ്രചണ്ഡ അവകാശപ്പെട്ടു. സിവിലിയന്‍ പരമാധികാരം പുനഃസ്ഥാപിക്കുക, പിരിച്ചുവിട്ട സൈനിക മേധാവി രുക്മാംഗദ് കതാവലിനെ തിരിച്ചെടുത്ത തീരുമാനം പിന്‍വലിക്കുക, സഖ്യകക്ഷി സര്‍ക്കാരിനെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാവോയിസ്റ്റുകളുടെ പ്രക്ഷോഭം.

തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി സംവിധാനം രൂപീകരിക്കാനാണു ധാരണയെന്ന് ഉപപ്രധാനമന്ത്രി സുജാത കൊയ്രാള വ്യക്തമാക്കി. പ്രസിഡന്‍റ് രാഭരണ്‍ യാദവിനെ അവഹേളിക്കാത്ത പരിഹാരം വേണമെന്ന കൊയ്രാളയുടെ ആവശ്യം പ്രചണ്ഡ അംഗീകരിച്ചെന്നും സൂചന.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code