Sunday, August 01, 2010   5:32 AM IST
Supplements
Home>> News>> Kerala News
Kerala News
തീരസുരക്ഷ: നേവിക്ക് പ്രത്യേക നിര്‍ദേശം
Thursday, November 19, 2009
|
|
|
കൊച്ചി

എ.സി. ജിപ്സണ്‍

രാജ്യത്തെ നാവികസേന ആസ്ഥാനങ്ങളോടു ചേര്‍ന്നുള്ള സ മുദ്രമേഖലയില്‍ അതീവ സുര ക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഓരോ നേവല്‍ കമാന്‍ഡിലും പ്രതിവര്‍ഷം അന്‍പതു കോടി രൂപ വരെ ഇതിനായി ചെലവഴിക്കാന്‍ അനുമതി നല്‍കി. കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യ ത്തെ നാവിക കേന്ദ്രങ്ങളില്‍ ഇതിനുള്ള നടപടി ഉടന്‍ തുടങ്ങും.

ഹൈ സ്പീഡ് പട്രോളിങ് ബോട്ടുകള്‍ വാടകയ്ക്കെടുത്തു യുദ്ധകാലാടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്താന്‍ എല്ലാ നാവിക മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരത്തുനിന്ന് 80 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ വരെ കര്‍ശനനിരീക്ഷണമുണ്ടാകണം. മുംബൈ ആക്രമണത്തിനു ശേഷം രാജ്യത്തെ സമുദ്രസുരക്ഷ ശക്തിപ്പെടുത്താ ന്‍ സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, നടപ്പാക്കാനുദ്ദേശിച്ച പല പദ്ധതികളും ഇനിയും തുടങ്ങിയിട്ടില്ല.

തുടങ്ങിവച്ചവ പൂര്‍ണ വിജയത്തിലെത്തിക്കാനായില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാന ത്തിലാണ് ഇപ്പോഴത്തെ നട പടി. നിരീക്ഷണ സംവിധാനങ്ങള്‍ വാ ങ്ങാനും ഓപ്പറേറ്റ് ചെയ്യാനും നേവല്‍ കമാന്‍ഡിലെ കമാന്‍ഡര്‍-ഇന്‍-ചീഫിനു പ്രതിവര്‍ഷം അന്‍പതു കോടി രൂപ വരെ കേന്ദ്രം നല്‍കും. മുന്‍പ് ഇത് ഒരു കോടിയായിരുന്നു. സതേണ്‍ നേവല്‍ കമാന്‍ഡ് (കൊച്ചി), വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് (മുംബൈ), ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് (വിശാഖപട്ടണം) എന്നിവിടങ്ങളിലെ കമാന്‍ഡര്‍ ഇന്‍ ചീഫുമാര്‍ക്ക് (സി-ഒ-സി) ഈ തുക ചെലവഴിക്കാന്‍ അധികാരമുണ്ടാ കും.

രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) റിപ്പോര്‍ട്ടില്‍, സൈനിക കേന്ദ്രങ്ങളിലും തന്ത്രപ്രധാന മേഖലകളിലും ആക്രമണം നടത്താനാണു തീവ്ര വാദ പദ്ധതിയെന്നു വ്യക്തമാക്കുന്നുണ്ട്. ദക്ഷിണ നാവികാസ്ഥാനം, തുറമുഖം, ഷിപ്യാര്‍ഡ് തുടങ്ങിയവ സ്ഥിതിചെയ്യുന്നതിനാ ല്‍ കൊച്ചിയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. കര്‍ശന നിരീക്ഷണമുണ്ടാ യി ട്ടും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ ഒരു ഫ്രഞ്ച് പായ്ക്കപ്പല്‍ കഴിഞ്ഞയാഴ്ച തുറമുഖത്ത് എത്തിയതു ഗുരുതര വീഴ്ചയായിക്കണ്ടു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിരുന്നു.

തീരസുരക്ഷയ്ക്കായി പ്രതിരോധ മന്ത്രാലയം രൂപീകരിക്കു ന്ന സാഗര്‍ പ്രഹരി ബാല്‍ (എസ്പിബി)വിങിന്‍റെ ആദ്യബാച്ചിന്‍റെ പരിശീലനം കൊച്ചിയില്‍ ജനുവരി ഒന്നിനു തുടങ്ങും. ഡിസംബ ര്‍ നാലിനു നേവി ദിനത്തില്‍ ഇ തു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code