Thursday, February 09, 2012   7:06 AM IST
Supplements
Home>> News>> Business
Business
ഉത്പാദനത്തിലും വിറ്റുവരവിലും കേരള ഫീഡ്സിനു റെക്കോഡ്
Friday, November 20, 2009
|
|
|
തിരുവനന്തപുരം

കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനം കേരള ഫീഡ്സ് ലിമിറ്റഡിന് ഉത്പാദനത്തിലും വിറ്റുവരവിലും സര്‍വകാല റെക്കോഡ്. ഒക്റ്റോബറില്‍ 18,893 മെട്രിക് ടണ്‍ കാലിത്തീറ്റയാണ് ഉത്പാദിപ്പിച്ചത്. ഒക്റ്റോബറിലെ വില്‍പ്പന 19,196 മെട്രിക് ടണ്ണും വിറ്റുവരവ് 20.97 കോടി രൂപയും.

നേരത്തേ നഷ്ടത്തിലായിരുന്ന ഈ സ്ഥാപനം 2008- 2009ലാണു ലാഭത്തിലായത്. കരുനാഗപ്പള്ളിയില്‍ പുതിയ കാലിത്തീറ്റ ഫാക്റ്ററിയുടെ നിര്‍മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കു ന്നു. പ്രതിദിനം 300 ടണ്‍ ഉത്പാദന ശേഷിയുള്ളതാവും ഈ ഫാക്റ്ററി. 2010 നവംബ റില്‍ പ്രവര്‍ത്തനം ആരംഭി ക്കും. പാലക്കാട്ട് മുതലമടയില്‍ വയ്ക്കോല്‍ കട്ട നിര്‍മാണ ഫാക്റ്ററിയുടെയും മലപ്പുറത്ത് ആദവനാട്ടില്‍ ധാതുലവണ മിശ്രിത യൂണിറ്റിന്‍റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്നു മാനെജിങ് ഡയറക്റ്റര്‍ ഡോ. എം. സുരേഷ്കുമാര്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code