Sunday, March 14, 2010   6:38 AM IST
Supplements
Home>> News>> Kerala News
Kerala News
അഭയ കേസ്: പ്രതിപ്പട്ടിക അപൂര്‍ണം
Friday, November 20, 2009
|
|
|
കൊച്ചി

അഭയ കേസിലെ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോഴും കേസില്‍ എത്ര പ്രതികളുണ്ടെന്നു വ്യക്തമായ ചിത്രം നല്‍കാന്‍ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരെ 2008 നവംബര്‍ 17നാ ണ് അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയത്. 18നു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

പിന്നീടു ജസ്റ്റിസ് കെ. ഹേമ മൂന്നു പേര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപാധികള്‍ പിന്നീടു കോടതി പിന്‍വലിച്ചു.

2009 ജൂലായ് 17നാണു സിബിഐ മൂന്നു പ്രതികള്‍ക്കുമെതിരേ കുറ്റപത്രം ഫയല്‍ചെയ്തത്. 133 സാക്ഷികളെയും 67 രേഖകളും ഏഴു തൊണ്ടികളും ഹാജരാക്കി.

കോട്ടയം നീണ്ടൂര്‍ ഐക്കരക്കുന്നേല്‍ തോമസിന്‍റെ മകള്‍ ബീനാ തോമസ് എന്ന സിസ്റ്റര്‍ അഭയയെ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ അടുക്കള മുറിയില്‍ മൂന്നു പ്രതികളും ചേര്‍ന്നു തലയ്ക്കടിച്ച ശേഷം സമീപത്തെ കിണറ്റിലെറിഞ്ഞുവെന്നാണു കേസ്.

കേസിന്‍റെ വിചാരണ ആരംഭിക്കാന്‍ ദിവസ ങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും സിബിഐ സ്വീകരിച്ച പല നടപടികളും വിവാദത്തില്‍ കുടുങ്ങിനില്‍ക്കുകയാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code