25 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
Tuesday,
November 24,
2009
അങ്കമാലി
20 വര്‍ഷമായി ഒളിവില്‍ കഴിയുന്നവരുള്‍പ്പെടെ 25 ഓളം പിടികിട്ടാപ്പുള്ളികളെ അങ്കമാലി പൊലീസ് പിടികൂടി. റൂറല്‍ എസ്പി ടി. വിക്രമിന്‍റെ നിര്‍ദേശപ്രകാരം അങ്കമാലി സിഐ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘമാണു പ്രതികളെ പിടികൂടിയത്.
ഏഴു മോഷണക്കേസുകള്‍, വഞ്ചനക്കേസുകള്‍, അടിപിടികേസുകള്‍, പത്തോളം വാഹ നാപകടകേസുകള്‍, ചീട്ടുകളി തുടങ്ങിയ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. മുളവൂര്‍ കാനാംപറമ്പില്‍ ജലീല്‍ (50), നെയ്യാറ്റിന്‍കര പഴുക്കേണം മേനോത്തപ്പുറത്ത് ഷാജി (25), കൊരട്ടി കിഴക്കുംമുറി പെരുമ്പടത്തു വേലയുധന്‍(41), കലൂര്‍ എളമക്കര പ്രഭാതം ഉണ്ണി (31), മുഴവന്നൂര്‍ ഐരാപുരം നമ്പ്യാരത്ത് ജയന്‍ തുടങ്ങിയവര്‍ മോഷണക്കേസുകളില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. വേലയുധന്‍ 1991 മുതല്‍ ഒളിവിലാണ്.
പ്രതികളുടെ അറസ്റ്റോടെ കോടതിയില്‍ മുടങ്ങിയ കേസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നു സിഐ ബിജോ അലക്സാണ്ടര്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000