Sunday, August 01, 2010   5:35 AM IST
Supplements
Home>> Cinema>> Latest News
Headlines
പ്രിയപ്പെട്ട അനുജാ, നിനക്കു വേണ്ടി
Tuesday, November 24, 2009
|
|
|
മൈക്കിള്‍ ജാക്സന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ലക്ഷക്കണക്കിന് ആരാധകര്‍ തിങ്ങി നിറയുമായിരുന്നു ഈ വേദിക്കു ചുറ്റും. നാല് പുരസ്കാരങ്ങളാണ് മരണാനന്തരം ജാക്സനു ലഭിച്ചത്. അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് വിതരണ വേദിയില്‍ പോപ്പ് സംഗീത ചക്രവര്‍ത്തിക്കുവേണ്ടി സഹോദരന്‍ ജെര്‍മയ്ന്‍ ജാക്സന്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ആര്‍ട്ടിസ്റ്റ് ഒഫ് ദ് ഇയര്‍ ബഹുമതിയും ഇതേ വേദിയില്‍ വച്ചു ജാക്സനുവേണ്ടി സ്വീകരിക്കുമ്പോള്‍ ജെര്‍മെയിന്‍ ജാക്സന്‍റെ സ്വരമിടറി.

മൈക്കിള്‍ എല്ലാ കാലത്തും ജീവിച്ചിരിക്കും. എല്ലാത്തിലും നന്മ കാണുകയും എല്ലാവരും നല്ലതു ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നയാളാണു ജാക്സന്‍. സ്നേഹത്തിലാണ് അദ്ദേഹം എല്ലാം ആരംഭിച്ചിരുന്നത്. എന്‍റെ പ്രിയപ്പെട്ട അനുജനും വേണ്ടി, ലോകത്തിന്‍റെ പ്രിയപ്പെട്ട പാട്ടുകാരനുവേണ്ടി ഈ പുരസ്കാരം ഞാന്‍ ഏറ്റുവാങ്ങുന്നു. അവാര്‍ഡ് സ്വീകരിച്ച് ജെര്‍മെയ്ന്‍ ജാക്സന്‍ പറഞ്ഞു.

ലോസ് ഏഞ്ജലസില്‍ നോക്കിയ തിയെറ്ററിലാണ് അവാര്‍ഡ് വിതരണം സംഘടിപ്പിച്ചത്. കലാരംഗത്തെ പ്രമുഖരെല്ലാം ജാക്സനുള്ള പുരസ്കാരം വിതരണം ചെയ്യുന്ന വേദിയില്‍ പങ്കെടുത്തു. ലേഡി ഗാഗ, റിഹാന, എമിനം, ജെയ്സെഡ്, അലീഷ്യ കീസ്, ഷക്കീര, കാരി അണ്ടര്‍വുഡ്, കെല്ലി ക്ലാര്‍ക്സന്‍, ജെന്നിഫര്‍ ലോപസ്, ഗ്രീന്‍ ഡെ, ആദം ലിംബര്‍ട്ട് തുടങ്ങിയ പ്രമുഖര്‍ നിരന്ന പ്രൗഢമായ സദ സി ല്‍ എല്ലാവരും ജാക്സനെക്കുറിച്ചു സംസാരിച്ചു. മനോഹരമായ ഒരുഡാന്‍സ് മിഴിനീരോടെ അവതരിപ്പിച്ചാണ് ജാക്സനോടുള്ള ആദരവ് ലേഡി ഗാഗ പ്രകടിപ്പിച്ചത്. ഇന്‍റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ് ഒഫ് ദ് ഇയര്‍ അവാര്‍ഡിന് വിറ്റ്നി ഹൂസ്റ്റന്‍ അര്‍ഹയായി. അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം, ഐഡിഡിന്‍റ് നോ മൈല്‍ സ്ട്രെങ്ത് എന്ന ഗാനം വിറ്റ്നി അവതരിപ്പിച്ചു. ഒരു വര്‍ഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എട്ടുപേര്‍ക്കാണ് അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് നല്‍കുക. അതില്‍ മികച്ച നാലെണ്ണവും ഇത്തവണ നേടിയത് മൈക്കിള്‍ ജാക്സനാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code