ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
Friday,
November 27,
2009
മുംബൈ
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഏഷ്യന്‍ വിപണികളിലെ ഇടിവും ദുബായ് വേള്‍ഡിന്‍റെ സാമ്പത്തികത്തകര്‍ച്ചയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുമാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 500 പോയിന്‍റ് ഇടിവു വരെ രേഖപ്പെടുത്തി.
ബാങ്ക്, റിയാല്‍റ്റി ഓഹരികളിലാണ് ഇന്നു കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. ദുബായ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ദുബായ് വേള്‍ഡ് കമ്പനി ആറു മാസത്തേക്കു തങ്ങളുടെ കടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഏഷ്യന്‍ വിപണിയെ സമ്മര്‍ദത്തിലാക്കിയത്. ഇതു ദുബായ് മേഖലയില്‍ വ്യവസായ രംഗത്തുള്ള കമ്പനികളുടെ ഓഹരികള്‍ കുത്തനെ തര്‍ക്കുവാന്‍ കാരണമാക്കി.
Close...
Maximum Character Allowed -
4000