ഇനി അന്യഗ്രഹജീവികള്‍
എന്നു വിളിക്കരുത്
Saturday,
November 28,
2009
ഇനിയിപ്പോ എങ്ങനെ അന്യഗ്രഹജീവിയെന്നു വിളിക്കും..? അന്യഗ്രഹ ജീവികള്‍ ഭൂമിയിലുണ്ടെന്നു ശാസ്ത്രജ്ഞന്മാര്‍. ഭൂമിയിലുണ്ടെങ്കില്‍ പിന്നെയെങ്ങനെ അന്യഗ്രഹജീവികളാകും? കുസൃതിച്ചോദ്യം അവിടെ നില്‍ക്കട്ടെ.. ഇത്രയും നാള്‍ അന്ധവിശ്വാസമായി കരുതിയ സാന്നിധ്യത്തിന്, ശാസ്ത്രത്തിന്‍റെ പിന്തുണ ലഭിക്കുന്നു. അന്യഗ്രഹജീവികള്‍ ഭൂമിയിലുണ്ടെന്നു മാത്രമല്ല, അവരുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ടെന്നും അവകാശപ്പെട്ടിരിക്കുന്നത്, ബള്‍ഗേറിയന്‍ ശാസ്ത്രജ്ഞന്മാര്‍. ഹോളിവുഡ് സിനിമാക്കാര്‍ ഇനി കഷ്ടപ്പെടേണ്ടതില്ല, ബള്‍ഗേറിയന്‍ ശാസ്ത്രജ്ഞന്മാര്‍ വഴി സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള അന്യഗ്രഹജീവിയെ കണ്ടെത്തിയാല്‍ മാത്രം മതി, ഈ ജീവികളെ രൂപ പ്പെടുത്തിയെടുത്ത് കഷ്ടപ്പെടേണ്ട എന്നു ചുരുക്കം.
“”അന്യഗ്രഹജീവി....അടുക്കരുത് നാന്‍ മോശക്കാരനുക്ക് മോശക്കാരന്‍’’.....എന്നു പറഞ്ഞു കുട വീശി അകറ്റേണ്ടി വരു മോ ഇവരെ. സ്ഥിതിഗതികള്‍ അത്തര മൊരു സാഹചര്യത്തിലേക്കാണു കൊ ണ്ടു പോകുന്നത്. ഏലിയന്‍സ് അഥവാ അന്യഗ്രഹജീവികള്‍ നമുക്കു ചുറ്റുമുണ്ടെ ന്നു ശാസ്ത്രജ്ഞര്‍ ഉറപ്പിക്കുന്നു. എപ്പോഴും മനുഷ്യരെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണിവര്‍. എന്നാല്‍ മനുഷ്യരോട് ശത്രുതയൊന്നുമില്ല. മനുഷ്യസ്നേഹികളാണവര്‍, മനുഷ്യനെ സഹായിക്കുക ത ന്നെയാണു ലക്ഷ്യം. പക്ഷേ, നിര്‍ഭാഗ്യവ ശാല്‍ സാധാരണ മനുഷ്യന് അവരുമാ യി ആശയവിനിമയം നടത്താനുള്ള മാര്‍ഗങ്ങളൊന്നുമില്ലെന്നു ബള്‍ഗേറിയന്‍ അക്കാഡമി ഒഫ് സയന്‍സസ് സ്പെയ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്റ്റര്‍ ലാച്ച്സര്‍ ഫിലിപ്പോവ്.
എന്തായാലും അടുത്ത പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍, ഇത്തരം ജീവികളുമായി സമ്പര്‍ക്കം സാധ്യമാകുമെന്നു ശാസ്ത്രജ്ഞര്‍. ബള്‍ഗേറിയന്‍ സയന്‍റിസ്റ്റുകളുടെ ഏറ്റവും രസകരമായ വെളിപ്പെടുത്തല്‍ ഇതൊന്നുമല്ല. ശാസ്ത്രജ്ഞര്‍ ചോദിക്കുന്ന മുപ്പതോളം ചോദ്യങ്ങള്‍ക്ക് അന്യഗ്രഹജീവികള്‍ ഉത്തരം നല്‍കി വരികയാണെന്നതാണ്.
എന്തായാലും സയന്‍റിസ്റ്റുകളുടെ വെളിപ്പെടുത്തല്‍ വിവാദമായിക്കഴിഞ്ഞു. ഇതു സംബന്ധിച്ചു തര്‍ക്കങ്ങളും വാഗ്വാദ ങ്ങളും തുടരുന്നു. ഇക്കാര്യം പറഞ്ഞ്, ബള്‍ഗേറിയ ഫിനാന്‍സ് മിനിസ്റ്റര്‍ സിമോന്‍ ജാങ്കോവും, പ്രസിഡന്‍റെ ജ്യോര്‍ജി പര്‍വനോവും തമ്മില്‍ വാഗ്വാദമുണ്ടാ യതു വാര്‍ത്തയായിരുന്നു.
എന്നാല്‍ ഈ തര്‍ക്കങ്ങളും വിവാദ ങ്ങളും പരിഹരിക്കാന്‍ അന്യഗ്രഹജീവികള്‍ ഒന്നും തന്നെ രംഗത്തെത്തിയിട്ടില്ല.
Close...
Maximum Character Allowed -
4000