Wednesday, February 08, 2012   7:45 PM IST
Supplements
Home>> Regional>> Thrissur
Thrissur Regional
അമൃതവര്‍ഷമായി പഞ്ചരത്ന കീര്‍ത്തനാലാപനം
Saturday, November 28, 2009
|
|
|
ഗുരുവായൂര്‍

സംഗീതാസ്വാദകര്‍ക്ക് അമൃതവര്‍ഷമായി പഞ്ചരത്ന കീര്‍ത്തനാലാപനം പെയ്തിറങ്ങി. ചെമ്പൈ സംഗീതോത്സവ വേദിയിലാണു പഞ്ചരത്ന കീര്‍ത്തനാലാപനം നടന്നത്.

നൂറോളം ഗായകര്‍ ഒരേ വേദിയില്‍ അണിനിരന്ന് ഏകതാളത്തില്‍ ഭക്തിയിലലിഞ്ഞു പാടിയപ്പോള്‍ ഗുരുപവനപുരി സംഗീതത്തിന്‍റെ സ്വരജതിയില്‍ ആറാടി. സൗരാഷ്ട്ര രാഗത്തിലെ ശ്രീഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണു പഞ്ചരത്ന കീര്‍ത്തനങ്ങള്‍ക്കു തുടക്കമായത്.

നാട്ടരാഗത്തിലെ ജഗദാനന്ദ, ഗൗളരാഗത്തിലെ ദുഡുകുല, ആരഭിയിലെ സാധിഞ്ചനേ എന്നീ കീര്‍ത്തനങ്ങള്‍ക്കു ശേഷം ശ്രീരാഗത്തിലെ എന്തൊരു മഹാനുഭാവലു എന്ന കീര്‍ത്തനത്തോടെയാണു പഞ്ചരത്ന കീര്‍ത്തനം സമാപിച്ചത്.

പ്രൊഫ. പി.ആര്‍. കുമാരകേരളവര്‍മ്മ, മങ്ങാടം കെ. നടേശന്‍, എന്‍.പി. രാമസ്വാമി, പാലാ സി.കെ. രാമചന്ദ്രന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ. ഓമനക്കുട്ടി, ചേപ്പാട് എ.കെ. വാമനന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ ആലാപനത്തിനു നേതൃത്വം നല്‍കി. ടി.കെ. സുബ്രഹ്മണ്യം, നെല്ലായി കെ. വിശ്വനാഥന്, തിരുവിഴ ബിജു.എസ്. ആനന്ദ് തുടങ്ങിയവര്‍ വയലിനില്‍ പക്കമേളക്കാരായി.

കുഴല്‍മനന്ദം ജി. രാമകൃഷ്ണന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, എന്‍. ഹരി തുടങ്ങിയവരായിരുന്നു മൃദംഗത്തിലെ പക്കമേളക്കാര്‍. സംഗീതോത്സവം ഇന്നു രാത്രി സമാപിക്കും.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code