Sunday, February 05, 2012   5:26 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
സൂപ്പര്‍ മാര്‍ക്കറ്റുകളും വിലക്കയറ്റ സമ്മര്‍ദത്തില്‍
Tuesday, December 01, 2009
|
|
|
കോഴിക്കോട്

വിലക്കയറ്റം മാര്‍ജിന്‍ ഫ്രീ, സൂപ്പര്‍ മാര്‍ക്കറ്റുകളെയും പിടികൂടി. വില വര്‍ധിച്ചതോടെ വില്‍പ്പന കുറഞ്ഞതായി പല സൂപ്പര്‍ മാര്‍ക്കറ്റുകളും.

ഒന്നരമാസം മുന്‍പു 15 രൂപയായിരുന്നു സവാളയ്ക്കു വില. ഇന്നലെ 35 രൂപ. പുറത്തെ മാര്‍ക്കറ്റില്‍ ഇതിനു 40 രൂപയെന്നു സൂപ്പര്‍ മാര്‍ക്കറ്റുകാര്‍.

പരിപ്പിന് 80 രൂപയായിരുന്നത് 90ല്‍ എത്തി. അരിവിലയില്‍ വലിയ വ്യത്യാസമില്ല. ചിലയിടങ്ങളില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നു. 10 കിലോയ്ക്കു മുകളില്‍ പാക്കറ്റ് അരി വാങ്ങുന്നവര്‍ക്കാണ് ഡിസ്കൗണ്ട്.

പച്ചക്കറി ഇനത്തിലാണു വിലവര്‍ധന കൂടുതല്‍. ഉരുളക്കിഴങ്ങിനും സവാളയ്ക്കും ദിനംപ്രതി വില കയറുകയാണ്. ഉരുളക്കിഴങ്ങു വില കിലോയ്ക്ക് 25.90 രൂപ. 16-18 നിരക്കിലായിരുന്നു മുന്‍പ്. 25 രൂപയില്‍ താഴെയായിരുന്ന ചെറിയ ഉള്ളിക്ക് 33.90 രൂപ.

പടവലത്തിനു 19.90, മത്തന്‍ 9.90, ചേന 24, നേന്ത്രപ്പഴം 32.90, റോബസ്റ്റപ്പഴം 15.50, ഞാലിപ്പൂവന്‍ 26.90, പാവയ്ക്ക 29.90, ബീന്‍സ് 39.90, വെണ്ടയ്ക്ക 20.90, പച്ചമുളക് 23, തക്കാളി 20.90 എന്നിങ്ങനെയാണു കിലോയ്ക്ക് ഇപ്പോഴത്തെ വില. ഒന്നര മാസം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 20% വര്‍ധനയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ്, മാര്‍ജിന്‍ ഫ്രീ ഷോപ്പുടമകള്‍.

അങ്ങാടിയില്‍ മണിക്കൂര്‍ കണക്കിനാണു വില മാറുന്നത്. ഒരു ദിവസം ലോഡ് വരാന്‍ വൈകിയാല്‍ അന്നത്തെ വിലയില്‍ മാറ്റം വരികയാണ്. പുലര്‍ച്ചെ അഞ്ചു മണിക്കാണു തമിഴ്നാട്ടില്‍ നിന്നുള്ള ലോറി അങ്ങാടിയിലെത്തുക. എന്തെങ്കിലും കാരണവശാല്‍ ലോറി വരാന്‍ വൈകിയാല്‍ വില വര്‍ധിക്കും.

വിലക്കയറ്റത്തെ തുടര്‍ന്ന് കടയൊഴിവാക്കുന്ന കസ്റ്റമേഴ്സിനെ തിരിച്ചുപിടിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പുതിയ വാണിജ്യ തന്ത്രങ്ങള്‍ പയറ്റുകയാണ്.

ഡിസ്കൗണ്ട് സെയ്ല്‍, സൂപ്പര്‍ പ്രൈസ്, ലക്കി കൂപ്പണ്‍, ഫ്രീ ഹോം ഡെലിവറി, ഫ്രീ ഷോപ്പിങ്ങ് സൗകര്യം തുടങ്ങി പലതും.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code