Sunday, February 05, 2012   5:13 AM IST
Supplements
Home>> News>> Kerala News
Kerala News
അഭയക്കേസ്: വിചാരണ നടപടികള്‍ ഇന്നാരംഭിക്കും
Tuesday, December 01, 2009
|
|
|
കൊച്ചി

അഭയക്കേസിന്‍റെ വിചാരണ നടപടികള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ ഇന്നാരംഭിക്കും. കേസിലെ മൂന്നു പ്രതികളോടും നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഭയക്കേസില്‍ പ്രതികളുടെ അറസ്റ്റ് നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണു വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ച എറണാകുളം സിജെഎം കോടതി തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിക്കു കൈമാറുകയായിരുന്നു. ഫാദര്‍ തോമസ് എം. കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്ന് അഭയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കിണറ്റിലിട്ടു കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ബ്രെയ്ന്‍ മാപ്പിങ്, നാര്‍കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും പ്രതികളില്‍ നടത്തിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code