Wednesday, February 08, 2012   8:19 PM IST
Supplements
Home>> Headlines
Latest News
അഭയക്കേസ്: വിചാരണ CBI കോടതിയിലേക്ക്
Tuesday, December 01, 2009
|
|
|
കൊച്ചി

അഭയ കേസിന്‍റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്നു സിബിഐ കോടതിയിലേക്കു മാറ്റി. കേസ് ജനുവരി 11നു സിബിഐ കോടതി പരിഗണിക്കും. സെഷന്‍സ് ജഡ്ജി ഡി. പാപ്പച്ചനാണ് കേസ് മാറ്റിയത്.

പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. മൂന്നുപേര്‍ക്കും കോടതി 50,000 രൂപ വീതമുള്ള സ്വന്തം ജാമ്യം അനുവിദിച്ചു. ഹൈക്കോടതി കൊടുത്ത ജാമ്യകാലാവധി വിചാരണ ആരംഭിച്ചതിനാല്‍ ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്നാണു വീണ്ടും ജാമ്യം അനുവദിച്ചത്.

സിബിഐ കേസുകളുടെ വിചാരണ സിബിഐ കോടതികളിലാണു നടത്തേണ്ടതെന്ന ഹൈക്കോടതിയുടെയും സുപ്രീകോടതിയുടെയും മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണു സെഷന്‍സ് ജഡ്ജി കേസ് മാറ്റിയത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സെഷന്‍സ് കോടതി അവസാനിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്തെ സിബിഐ കോടതി (2) ആണു കേസ് പരിഗണിക്കുക. കേസിന്‍റെ വിചാരണ ആരംഭിച്ചെങ്കിലും സുപ്രധാന സാക്ഷികളുടെ നാര്‍കോ പരിശോധന സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code