ശ്രീശാന്ത് ഏകദിന- ട്വന്‍റി 20 ടീമില്‍
Thursday,
December 03,
2009
മുംബൈ
ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ മലയാളി പേസര്‍ എസ്. ശ്രീശാന്ത് ശ്രീലങ്കയ്ക്കെതിരേ ട്വന്‍റി 20 പരമ്പരയ്ക്കും ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുമുള്ള ടീമില്‍. പത്തൊമ്പത് മാസങ്ങള്‍ക്കു ശേഷം ഇന്ത്യയ്ക്കു വേണ്ടിയിറങ്ങിയ ശ്രീശാന്ത് കാണ്‍പുര്‍ ടെസ്റ്റില്‍ ആറു വിക്കറ്റോടെ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. മഹേന്ദ്ര സിങ് ധോണിയാണ് ക്യാപ്റ്റന്‍.
സീനിയര്‍ താരങ്ങള്‍ സഹീര്‍ ഖാനും ഹര്‍ഭജന്‍ സിങ്ങിനും ട്വന്‍റി 20 യില്‍ നിന്ന് വിശ്രമം അനുവദിച്ചു. ബംഗാള്‍ പേസര്‍ അശോക് ഡിന്‍ഡയും തമിഴ്നാട് ഓള്‍ റൗണ്ട് ആര്‍. അശ്വിനും ടീമിലെത്തി. ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഡല്‍ഹി പേസര്‍ ആശിഷ് നെഹ്റ, ഏകദിന, ട്വന്‍റി 20 ടീമില്‍ ഇടം പിടിച്ചു. ഓസ്ട്രേലിയക്കെതിരേ ഏകദിന ടീമില്‍ സ്ഥാനം പിടിച്ച സുദീപ് ത്യാഗിയേയും നിലനിര്‍ത്തി.
ഇഷാന്ത് ശര്‍മായെ ട്വന്‍റി 20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഏകദിനങ്ങളില്‍ നിന്ന് തഴഞ്ഞു. ഏകദിനത്തില്‍ പ്രവീണ്‍ കുമാറും നെഹ്റയും സഹീറും ശ്രീശാന്തും ത്യാഗിയുമാണ് പേസ് വിഭാഗം കൈകാര്യം ചെയ്യുക. ഗൗതം ഗംഭീറും ഇരു ടീമിലും സ്ഥാനം നേടി.
Close...
Maximum Character Allowed -
4000