Saturday, September 04, 2010   4:55 AM IST
Supplements
Home>> Vaartha Life>> Trendz
Trendz
50 CRORE RECORD
Thursday, December 03, 2009
|
|
|
ആഴ്ചയില്‍ ഒരു കടുകുമണിക്കു തുല്യം. എന്നാല്‍ വിലയില്‍ കേമന്‍. അന്‍പതു കോടി രൂപയ്ക്കാണ് ഇത്തിരിപ്പോന്ന വിവിഡ് പിങ്ക് ഡയമണ്ട് വിറ്റത്. കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ സംഘടിപ്പിച്ച ലേലത്തില്‍ വിവിഡ് പിങ്ക് പിടിപ്പിച്ച മോതിരം സ്വന്തമാക്കാന്‍ എത്തിയവര്‍ നിരവധി. വൈകുന്നേരത്തെ ലേലത്തില്‍ വിറ്റുപോയ അഞ്ച് കാരറ്റ് വജ്രമോതിരം തോല്‍പ്പിച്ചത് ഏഴ് കാരറ്റ് ബ്ലൂ ഡയമണ്ടിനെ. ഈ വര്‍ഷം ആദ്യം ജെനീവയിലാണ് ബ്ലൂ ഡയമണ്ട് നാല്‍പ്പത്തെട്ടു കോടി രൂപയ്ക്കു വിറ്റു പോയത്. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഏഷ്യക്കാരന്‍ വിവിഡ് പിങ്ക് മോഹവിലകൊടുത്തു വാങ്ങിയപ്പോള്‍ ബ്ലൂ ഡയമണ്ട് സെയ്ല്‍ ഓര്‍മയായി. ഇരുപത്തിമൂന്നു മുതല്‍ മുപ്പത്തിരണ്ടു കോടി രൂപ വരെ പ്രതീക്ഷിച്ച സ്ഥാനത്താണ് വിവിഡ് അന്‍പതു കോടി നേടി റെക്കോഡ് സ്ഥാപിച്ചത്.

എന്നും ഓര്‍മിക്കുന്ന മനോഹരമായ മോതിരം സ്വന്തമാക്കിയ ഭാഗ്യവാനെ കാണാന്‍ പോലും ആളുകള്‍ തിരക്കുകൂട്ടുന്നു. ആഭരങ്ങളുടെയും രത്നക്കല്ലുകളുടെയും ലേലത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജ്വല്ലറി ഉടമകള്‍ വന്‍ ശക്തിയായി മാറുകയാണെന്ന് ലേലം നടത്തിയ ക്രിസ്റ്റിയുടെ വക്താവ് പറഞ്ഞു.

എത്ര ചെലവ് വരുന്ന ലേലത്തിലും പങ്കെടുക്കുകയും ആഭരണം സ്വന്തമാക്കുകയും ചെയ്യുന്നതാണ് അവരുടെ ശൈലി. വജ്രത്തിന്‍റെ കാര്യത്തിലെ റെക്കോഡ് വിവിഡ് പിങ്ക് നേടിയെങ്കിലും ഇത് സര്‍വകാല റെക്കോഡൊന്നുമല്ല.

കഴിഞ്ഞ ഡിസംബറില്‍ ലണ്ടനില്‍ വിറ്റുപോയ മുപ്പതു കാരറ്റ് രത്നാഭരണത്തിനാണ് നിലവിലെ റെക്കോഡ്. 111 കോടി രൂപയ്ക്കായിരുന്നു അന്ന് അമൂല്യ ആഭരണം വിറ്റത്.

എന്തായാലും സ്വര്‍ണത്തിനു വിലകൂടുന്നതൊന്നും കാര്യമാക്കാതെ തന്നെയാണ് ആഭരണ വിപണി മുന്നോട്ടു പോകുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. അതല്ലെങ്കില്‍ ഒരു രത്നമോതിരത്തിനായി അന്‍പതുകോടി രൂപ മുടക്കാന്‍ ആരും തയാറാവില്ലല്ലോ.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code