Saturday, September 04, 2010   4:41 AM IST
Supplements
Home>> Regional>> Kochi
Kochi
"നാവിക സുരക്ഷ ശക്തമാക്കും'
Friday, December 04, 2009
|
|
|
കൊച്ചി

സ്വന്തം ലേഖകന്‍

തീരസുരക്ഷയുടെ ഭാഗമായി നാവികസേന സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, എയര്‍ഫോഴ്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണു സുരക്ഷ ഒരുക്കുന്നതെന്നു ദക്ഷിണനാവിക കമാന്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍ പറ ഞ്ഞു.

ഇതിനു മുന്നോടിയായി സാഗര്‍ പ്രഹരി ബല്‍ പദ്ധതിയിലേയ്ക്കുള്ള ആദ്യ ബാച്ചിനു 2010 ജനുവരി 11 മുതല്‍ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലനം നല്‍കും. മൂന്നാഴ്ച നീളുന്ന പരിശീലന പരിപാടിയില്‍ ആയിരം പേര്‍ പങ്കെടുക്കും. ആദ്യ ആഴ്ച ആയുധപരിശീലനവും രണ്ടാമതു ആഴ്ച നാവിക പരിശീലനവും അവസാന ആഴ്ച സമഗ്രപരിശീനവും നല്‍കും. പെട്ടെന്നുള്ള ആക്രമണങ്ങള്‍ നേരിടാനുള്ള സവിശേഷ പരിശീലനവും നല്‍കും. പ്രത്യേകം തെരഞ്ഞെടുക്കുന്ന കേഡറ്റുകള്‍ക്കു വിദേശ പരിശീലനം നല്‍കും. നൂതനവും കുറ്റമറ്റതുമായ പരിശീലനമാണിത്.

സുരക്ഷയ്ക്കു നേവിയുടെ കൈവശമുള്ള വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനു നേവിയുടെ ഭാഗത്തുനിന്നു തടസമില്ലെന്നു വൈസ് അഡ്മിറല്‍ പറഞ്ഞു. തഹാവൂര്‍ ഹുസൈന്‍ റാണ നാവിക ആസ്ഥാനത്തിന്‍റെ ഫോട്ടൊ എടുത്തു എന്നതു സംബന്ധിച്ചു നേവിക്കു വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോട്ടൊ എടുത്തിട്ടുണ്ടെങ്കില്‍ത്തന്നെ ആശങ്കപ്പെടാനില്ല. ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ഏതൊരാള്‍ക്കും ഫോട്ടൊകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നാവിക ദിനാഘോഷത്തോടനുബന്ധിച്ചു ഇന്നു രാവിലെ 10.30 നു മറൈന്‍ ഡ്രൈവില്‍ ധ്രുവ് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെട്ട സംഘത്തിന്‍റെ അഭ്യാസപ്രകടനമുണ്ടാകും. വൈകിട്ട് അഞ്ചിനു ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തു നടക്കു ന്ന ബീറ്റിങ് ദി റിട്രീറ്റിനോടനുബന്ധിച്ചു സാരംഗ് അഭ്യാസപ്രകടനം നടത്തും. നേവല്‍ ചീഫ് ഒഫ് സ്റ്റാഫ് എസ്.എസ്. ജാംവാള്‍, ഫ്ളാഗ് ഓഫിസര്‍ ഹരിചന്ദ്രസിങ് ബിഷ്ട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code