ശവസംസ്കാരത്തിനു സ്ഥലമില്ല; അടുക്കളയില്‍ കുഴിമാടം
Friday,
December 04,
2009
കാട്ടാക്കട
വൃദ്ധയുടെ കുഴിമാടം സ്വന്തം വീടിന്‍റെ അടുക്കളയില്‍. ഇന്നലെ പുലര്‍ച്ചെ മരിച്ച ഒറ്റശേഖരമംഗലം പേരേക്കോണം കൈതക്കുഴി എസ്സി കോളനി സ്വദേശി ലോയിസിന്‍റെ (83) മൃതദേഹമാണു വേറെ സ്ഥലമില്ലാത്തതിനെത്തുടര്‍ന്ന് അടുക്കളയി ല്‍ സംസ്കരിച്ചത്.
എന്‍ആര്‍ഇപി ഗ്രൂപ്പ് ഹൗസ് പദ്ധതി പ്രകാരം 1983ലാണു ഈ കോളനി നിര്‍മിച്ചത്. പദ്ധതിപ്രകാരം എസ്സി വിഭാഗത്തില്‍ 38 വീടുകളും ജനറല്‍ വിഭാഗത്തില്‍ 10 വീടുകളുമുണ്ട്.
മൂന്നര സെന്‍റ്സ്ഥലത്താണു ഓരോ വീടും. അടുത്തടുത്ത വീടുകള്‍ക്കിടയിലൂടെ ഒരാള്‍ക്കു പോകാന്‍ കഴിയുന്ന വഴിമാത്രമാണുള്ളത്. കുടും ബാംഗങ്ങളില്‍ ഒരാള്‍ മരിച്ചാ ല്‍ വീടിനുള്ളില്‍ത്തന്നെ കുഴിമാടം ഒരുക്കണം.
പഞ്ചായത്തില്‍ പൊതുശ്മ ശാനം ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ഒരു വ ര്‍ഷം മുന്‍പു തൊട്ടടുത്ത വീട്ടില്‍ ഒരാള്‍ മരിച്ചപ്പോഴും അടക്കിയതു വീടിന്‍റെ പൂമുഖത്ത്.
കോളനിയില്‍ ആകെയുള്ള നാലു പൊതുകിണറുകളില്‍ ഒന്നു കുഴിമാടത്തിനു തൊട്ടടുത്താണ്.
ശുദ്ധമായ കുടിവെള്ളം പോലും കോളനി നിവാസികള്‍ക്കു ലഭിക്കുന്നില്ല.
Close...
Maximum Character Allowed -
4000