Sunday, March 14, 2010   6:35 AM IST
Supplements
Home>> Regional>> Kochi
Kochi
നേവി ക്വീന്‍ ആകാന്‍ 10 സുന്ദരിമാര്‍
Sunday, December 06, 2009
|
|
|
കൊച്ചി

നേവിയുടെ സൗന്ദര്യറാണിയാവാനെത്തിയവരുടെ ആദ്യ ചുവടുകള്‍ക്കു നഗരം സാക്ഷിയായി. നേവി ക്വീന്‍ 09 സൗന്ദര്യമത്സരത്തിന്‍റെ പ്രാഥമിക റൗണ്ട് കൊച്ചി നേവല്‍ബേസില്‍ അരങ്ങേറി. 10 സുന്ദരികള്‍ ഫൈനല്‍ റൗണ്ടിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

നേവി ദിനാഘോഷത്തോടനുബന്ധിച്ചു നേവി ബോള്‍ കമ്മിറ്റിയാണു നേവി ക്വീന്‍ 09 സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നത്. 20 പേര്‍ പ്രാഥമിക മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ മികവ് പുലര്‍ത്തിയ 10 പേരെയാണു ഫൈനലിലേക്കു തെരഞ്ഞെടുത്തത്.

റോസ് ലോന, ഇന്ദിര സൂസന്‍ കുര്യന്‍, സോണിയ താടിക്കാരന്‍, ഇണ സിങ്, ടിനു രാജു മെനാച്ചേരി, ദില്‍രുപ പാണ്ഡെ, സ്നേഹ രമേശ്, വാലന്‍റീന, ഹസീന, കവിത നായര്‍ എന്നിവരാണു ഫൈനലിലെത്തിയത്.

ആത്മവിശ്വാസവും ബുദ്ധിശക്തിയും അളക്കുന്നതായിരുന്നു പ്രാഥമിക റൗണ്ട്. ആദ്യഘട്ടത്തില്‍ മത്സരാര്‍ഥികള്‍ സ്വയം പരിചയപ്പെടുത്തി. തുടര്‍ന്നായിരുന്നു ചോദ്യത്തര റൗണ്ട്.

ഗീത ജാംവാള്‍, സ്മിത ഭണ്ഡാര്‍ക്കര്‍, സുപ്രിയ ദാസ്, ശ്വേത കുഞ്ജന്‍, അര്‍പ്പണ ഈശ്വര്‍, ഡോ. രാജീവ് പിള്ള തുടങ്ങിവരായിരുന്നു പ്രാഥമിക മത്സരത്തിലെ വിധികര്‍ത്താക്കള്‍. ഈ മാസം 12 നു വൈകിട്ട് നേവല്‍ബെയ്സിലാണു ഫൈനല്‍.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code