കൈക്കൂലി: മുന്നില്‍ ബംഗളൂരുകാര്‍
Thursday,
December 10,
2009
ബംഗളൂരു
കൈക്കൂലിക്കെതിരേ രോഷം കൊള്ളുമ്പോഴും കാര്യം കാണാന്‍ കൈക്കൂലി കൊടുക്കാന്‍ മടിയില്ലാത്തവരാണേറെ. ഇക്കാര്യത്തില്‍ ഡല്‍ഹിക്കും മുംബൈക്കും മുന്നില്‍ ബംഗളൂരു സ്വദേശികള്‍. അഴിമതിക്കെതിരേ ബോധവത്കരണം നടത്താനുള്ള വ്രത് യാത്ര എന്ന പരിപാടി ഫ്ളാഗ് ഓഫ് ചെയ്യുമ്പോഴാണ് ലോകായുക്ത ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്ഡെ കണക്കുകള്‍ വെളിപ്പെടുത്തിയത്. ആധാരം എ.സി. നീല്‍സണ്‍ മൂന്നു നഗരങ്ങളില്‍ നടത്തിയ പഠനം.
മൂന്നു നഗരങ്ങളില്‍നിന്ന് 1226 പേര്‍ വീതം സര്‍വെയില്‍ പങ്കെടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ കൈക്കൂലി കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ബഗളൂരുവില്‍നിന്നുള്ള 11% പേരും നല്‍കിയ മറുപടി ഉണ്ടെന്നാണ്. എന്നാല്‍, മൂന്നു നഗരങ്ങളിലും കൂടി അനൂകൂല മറുപടി നല്‍കിയതു ശരാശരി 7% പേര്‍ മാത്രം. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി നല്‍കാന്‍ തയാറെന്ന് ശരാശരി 46% പേര്‍ പറഞ്ഞപ്പോള്‍, ബംഗളൂരുകാരില്‍ 53% പേരും ഇതു തന്നെ പറഞ്ഞു.
അഴിമതിക്കെതിരേ പ്രതിജ്ഞയെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് 38 ദിവസം നീളുന്ന വ്രത് യാത്ര എന്ന ബസ് പര്യടനം. ബസ് 12 നഗരങ്ങളിലെത്തും.
അഴിമതിയുടെ കാര്യത്തില്‍ ലോകത്ത് എഴുപത്തിനാലാം സ്ഥാനമാണ് ഇന്ത്യയ്ക്കെന്ന് ജസ്റ്റിസ് ഹെഗ്ഡെ ചൂണ്ടിക്കാട്ടി.
1,45,600 കോടി ഡോളറാണ് സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം. ഇതിന്‍റെ പലിശ മാത്രം മതി രാജ്യത്തിന്‍റെ വിദേശകടം വീട്ടാന്‍- അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000