Saturday, September 04, 2010   4:42 AM IST
Supplements
Home>> Headlines
Latest News
"തെലുങ്കാന' തിളയ്ക്കുന്നു
Friday, December 11, 2009
|
|
|
ഹൈദരാബാദ്

തെലുങ്കാന സംസ്ഥാനം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ത്തുടര്‍ന്ന് ആന്ധ്ര പ്രദേശില്‍ പ്രതിഷേധക്കൊടുങ്കാറ്റ്. 92 എംഎല്‍എമാരും 2 എംപിമാരും രാജിനല്‍കി.

സംസ്ഥാനം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍. കോണ്‍ഗ്രസ്, തെലുങ്കുദേശം, പ്രജാരാജ്യം പാര്‍ട്ടികളില്‍നിന്നുള്ളവരാണു രാജിവച്ചത്. കോണ്‍ഗ്രസ് എംപിമാരായ എല്‍. രാജഗോപാലും ആര്‍. സാംബശിവ റാവുവും രാജി നല്‍കിയിട്ടുണ്ട്. രണ്ട് എംപിമാര്‍ കൂടി രാജിസന്നദ്ധതര്‍.

രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറും നിയമസഭാ സ്പീക്കര്‍ കിരണ്‍ കുമാര്‍ റെഡ്ഡിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. രാജിവച്ച എംഎല്‍എമാരില്‍ 39 പേരും കോണ്‍ഗ്രസില്‍നിന്ന്. 38 പേര്‍ തെലുങ്കുദേശത്തില്‍നിന്നും 15 പേര്‍ പ്രജാരാജ്യത്തില്‍നിന്നും. എല്ലാവരും ആന്ധ്ര, റായലസീമ മേഖലകളില്‍നിന്ന്. 36 ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗങ്ങളും രാജിവച്ചു.

പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡിന്‍റെ ഏകപക്ഷീയ തീരുമാനത്തില്‍ എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ലക്ഷക്കണക്കിനാളുകളാണു ജീവിതമാര്‍ഗം തേടി ഹൈദരാബാദിലെത്തുന്നത്.

സംസ്ഥാനം രണ്ടാകുമ്പോള്‍ ഇവരുടെ ഗതി എന്താകുമെന്ന് കൃഷ്ണ എംഎല്‍എ പി. വെങ്കട് രാമയ്യ നിയമസഭയില്‍ ചോദിച്ചു. സംസ്ഥാന രൂപീകരണ പ്രമേയം സഭയില്‍ അവതരിപ്പിക്കാനുള്ള ഏകപക്ഷീയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണു രാജിയെന്നു മറ്റൊരു എംഎല്‍എ പി. രഘുനാഥ റെഡ്ഡി.

തെലുങ്കുദേശത്തിന്‍റെ 20 നിയസഭാംഗങ്ങള്‍ കൂടി രാജിവയ്ക്കാന്‍ തയാറാണെന്നും ചന്ദ്രബാബു നായിഡുവിന്‍റെ നിര്‍ദേശം മാനിച്ചാണ് അതു ചെയ്യാത്തതെന്നും രാജിവച്ച ടിഡിപി എംഎല്‍സി എന്‍. രാജ്കുമാരി.

സോണിയ ഗാന്ധിയുടെ ജന്മദിനത്തില്‍ അവര്‍ നല്‍കിയ സമ്മാനമെന്നാണു തെലുങ്കാന രൂപീകരണം വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ, കേക്കിനു പകരം മുറിച്ചു പങ്കുവയ്ക്കുന്നതു സംസ്ഥാനമാണെന്നു മാത്രം- രാജ്കുമാരി പറഞ്ഞു.

294-അംഗ ആന്ധ്ര നിയമസഭയില്‍ 119 സീറ്റും തെലുങ്കാന മേഖലയില്‍നിന്ന്. 42 ലോക്സഭാ സീറ്റുകളില്‍ പതിനേഴും ഇവിടെനിന്നാണ്. 158 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 51 പേരാണു തെലുങ്കാന മേഖലയില്‍നിന്ന്. സഭയില്‍ കോണ്‍ഗ്രസിനുള്ളതു 10 എംഎല്‍എമാരുടെ ഭൂരിപക്ഷം മാത്രം.

അതേസമയം, സംസ്ഥാന രൂപീകരണ തീരുമാനത്തെ സ്വാഗതം ചെയ്ത് തെലുങ്കാന മേഖലയിലെങ്ങും ഇന്നലെ ആഘോഷപ്രകടനങ്ങള്‍ നടന്നു.

തെലുങ്കാന പ്രസ്ഥാനത്തിന്‍റെ സിരാകേന്ദ്രമായ ഉസ്മാനിയ യൂനിവേഴ്സിറ്റി ആഹ്ലാദപ്രകടനങ്ങളാല്‍ ഇളകിമറിഞ്ഞു. മധുരം വിതരണം ചെയ്തും തെലുങ്കാനയുടെ പരമ്പരാഗത നാടന്‍ പാട്ടുകള്‍ പാടിയും നൃത്തം ചെയ്തും വിജയോത്സവം ആഘോഷിച്ച വിദ്യാര്‍ഥികള്‍, ജയ് ജയ് തെലുങ്കാന മുദ്രാവാക്യങ്ങളാല്‍ ക്യാംപസിനെ മുഖരിതമാക്കടി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code