ശ്രീശാന്തിന് ഒരാഴ്ചത്തെ പൂര്‍ണ വിശ്രമം
Saturday,
December 12,
2009
മൊഹാലി
എച്ച്1 എന്‍ 1 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനു ഡോക്റ്റര്‍മാര്‍ ഒരാഴ്ചത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചു. കടുത്ത പനിയെത്തുടര്‍ന്നു ശ്രീശാന്തിനു പത്താം തീയതിയാണു മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനുളളില്‍ ആശുപത്രി വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ ടീം മാനേജര്‍ മായങ്ക് പരേഖിനെയും കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് എച്ച്1എന്‍1 ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണു മാറ്റി നിര്‍ത്തുന്നതെന്നു പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000