ന്യൂഡല്‍ഹി
അടുത്തവര്‍ഷം ആദ്യം ഇന്ത്യന്‍ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ അഞ്ച് ഏകദിനങ്ങള്‍ക്കു പകരം രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും കളിക്കണമെന്ന ബിസിസിഐയുടെ ആവശ്യം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ അംഗീകരിച്ചു. ദ ക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അതിനാല്‍ ബിസിസിഐയു ടെ ആവശ്യം അംഗീകരിക്കുന്നതില്‍ പ്രശ്നമില്ലെന്നും പ്ലെയേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടിവ് ടോണി ഐറിഷ്.
ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് അടുത്ത പതിനൊന്ന് മാസത്തില്‍ രണ്ടു ടെസ്റ്റുകള്‍ മാത്രമേ ഷെഡ്യൂളിലുള്ളു. ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ഈ രണ്ടു ടെസ്റ്റുകളിലെ വിജയം മതിയാവാത്തതിനാലാണ് രണ്ട് ഏകദിനങ്ങള്‍ ഒഴിവാക്കി ടെസ്റ്റ് മത്സരങ്ങള്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടത്.
Close...
Maximum Character Allowed -
4000