Tuesday, February 07, 2012   3:00 PM IST
Supplements
Home>> Regional>> Kochi
Kochi
ഭൂതത്താന്‍കെട്ട് ടൂറിസം വികസനം സര്‍ക്കാര്‍ ഏറ്റെടുക്കും: കോടിയേരി
Monday, December 14, 2009
|
|
|
കോതമംഗലം

സ്വന്തം ലേഖകന്‍

നേര്യമംഗലം കൃഷിഫാം നവീകരണവും ഭൂതത്താന്‍കെട്ട് ടൂറിസം വികസനവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കുമെന്നു ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. സംയോജിത ചേരി പരിഷ്കരണ പദ്ധതിയുടെ മുനിസിപ്പല്‍തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച അടിസ്ഥാന സൗകര്യങ്ങളില്‍ ജീവിക്കുന്നവരും അടിസ്ഥാന സൗകര്യമില്ലാത്ത സാഹചര്യത്തല്‍ ജീവിക്കുന്നവരും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുകയാണു ചേരി നിര്‍മാര്‍ജന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇഎംഎസ് ഭവന പദ്ധതി, എം.എന്‍. ഗോവിന്ദന്‍ നായര്‍ ഭവന പദ്ധതി, എസ്സി, എസ്ടി ഭവന പദ്ധതി, മത്സ്യ ത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതി എന്നിവയിലൂടെ അയ്യായിരം കോടി രൂപയുടെ പദ്ധതികള്‍ക്കാണു സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. ഇതില്‍ ആയിരം കോടി രൂപ സര്‍ക്കാര്‍ നല്‍കും. നാലായിരം കോടി രൂപ സഹകരണ സ്ഥാപനങ്ങളില്‍ നിന്നു കടമെടുക്കും. രണ്ടുവര്‍ഷംകൊണ്ടു പദ്ധതി നടപ്പാക്കനാണു തീരുമാനം. കോതമംഗലം കോടതിക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കോടതിയും പ്ലാനിങ്ങ് ബോര്‍ഡുമായും ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി.

ടി.യു. കുരുവിള എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ നിമ്മി നാസര്‍, മേരിക്കുട്ടി അഗസ്റ്റിന്‍, ലിസി ടോള്‍, അനില്‍ കുമാര്‍, വി.വി. കുര്യന്‍, കെന്നഡി പീറ്റര്‍, പി.ആര്‍. ഗംഗാധരന്‍, ഏ.ജി. ജോര്‍ജ്, സി.എസ്. നാരായണന്‍ നായര്‍, കെ.റ്റി ജയിംസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code