Thursday, February 09, 2012   5:43 AM IST
Supplements
Home>> Headlines
Latest News
സ്വതന്ത്രാവകാശഭൂമി കരാറിലുള്ളത്: ടീകോം
Tuesday, December 15, 2009
|
|
|
കൊച്ചി

സംസ്ഥാന സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന വ്യക്തമായ സൂചനകളോടെ സ്മാര്‍ട്ട് സിറ്റി നിര്‍മാതാക്കളായ ദുബായ് ടീകോം നിലപാട് വ്യക്തമാക്കി. സ്വതന്ത്രാവകാശഭൂമി ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റിലുണ്ടെന്നും, എന്നാല്‍ അത് ഇപ്പോള്‍ ചോദിക്കുന്നില്ലെന്നും സ്മാര്‍ട്ട് സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതൊരു പുതിയ ഡിമാന്‍ഡ് ആണെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ല. മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായശേഷമേ ഈ ഭൂമിയുടെ കാര്യം വരുന്നുള്ളൂ- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചര്‍ച്ചകളെ ടീകോം എക്കാലത്തും സ്വാഗതം ചെയ്തിട്ടുണ്ട്. ഒക്റ്റോബര്‍ ഒന്നിനായിരുന്നു അവസാന ചര്‍ച്ച. പിന്നെ ഇന്നോളം ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ല. നവംബര്‍ 25നു മുഖ്യമന്ത്രിയെ ദുബായിലേക്കു ക്ഷണിച്ചു. അതിനും മറുപടിയില്ല. ദുബായ് ഇന്‍റര്‍നെറ്റ് സിറ്റി, മീഡിയ സിറ്റി എന്നിവ സന്ദര്‍ശിക്കാനും, കൊച്ചി സ്മാര്‍ട്ട് സിറ്റി കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്താനുമാണു മുഖ്യമന്ത്രിയെ ക്ഷണിച്ചത്.

പുതിയ ആവശ്യങ്ങളൊന്നും ടീകോം ഉന്നയിച്ചിട്ടില്ലെന്നു ഫരീദ് ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വതന്ത്രാവകാശ ഭൂമി എന്നതു ഫ്രെയിംവര്‍ക്ക് എഗ്രിമെന്‍റിന്‍റെ 5.4 ക്ലോസില്‍ പറഞ്ഞിട്ടുണ്ട്.

അക്കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പുകിട്ടണമെന്നു മാത്രമാണ് ആവശ്യം. മാത്രവുമല്ല, ഇതൊന്നും ഒരു വിദേശകമ്പനിക്കു വേണ്ടിയല്ല, കേരളത്തിലെ മന്ത്രി എസ്. ശര്‍മ ചെയര്‍മാനായ ഇന്ത്യന്‍ കമ്പനിക്കു വേണ്ടിയാണ്.

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വതന്ത്രാവകാശഭൂമി അത്യാവശ്യമാണ്. കമ്പനിയുടെ പദ്ധതികളെന്തൊക്കെ എന്ന ചോദ്യം പ്രസക്തമല്ല. കാരണം ലോകത്ത് ഒരു കമ്പനിയും കുറഞ്ഞത് അഞ്ചു-പത്തു വര്‍ഷത്തേക്ക് അവരുടെ പദ്ധതികള്‍ ബിസിനസ് താത്പര്യം മുന്‍നിര്‍ത്തി വെളിപ്പെടുത്താറില്ല.

കേരളത്തിന്‍റെ താത്പര്യങ്ങള്‍ ഒട്ടും ഹനിക്കാതെയായിരിക്കും കൊച്ചി സ്മാര്‍ട്ട് സിറ്റി നിലവില്‍ വരിക. ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റിനു പുറത്തുള്ള ഒരു കാര്യ

വും ടീകോം ഇന്നോളം ആവശ്യപ്പെട്ടിട്ടില്ല- ഫരീദ് വെളിപ്പെടുത്തി.

ടീകോം പ്രതിസന്ധിയിലാണെന്നു കേരള മുഖ്യമന്ത്രിക്കു വിവരം കിട്ടിയത് എവിടെനിന്നെന്നു വ്യക്തമല്ല.

അതു സത്യമല്ലാത്തതിനാലാണു മുഖ്യമന്ത്രിയെ ദുബായിലേക്കു ക്ഷണിച്ചത്. എന്നാല്‍ ആ കത്തിനും മറുപടിയില്ല. നിര്‍മാണം തുടങ്ങാത്തതെന്ത് എന്നു ഞങ്ങളോടു ചോദിക്കുന്നതിലര്‍ഥമില്ല. ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടില്ല, സെസ് നോട്ടിഫിക്കേഷനില്ല.

പിന്നെ എവിടെ സ്മാര്‍ട്ട് സിറ്റി നിര്‍മിക്കും? ചോദിക്കുന്നവര്‍ തന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കട്ടെ. കോടികള്‍ ഞങ്ങള്‍ നിക്ഷേപിച്ചുകഴിഞ്ഞു. പണമല്ല, സമയവും അധ്വാനവുമാണിവിടെ പ്രശ്നം. ഇനിയും കോടികള്‍ നിക്ഷേപിക്കാനുണ്ട്. തീരുമാനമാണു പ്രധാനം. എത്ര വേഗം നിര്‍മാണം തുടങ്ങുന്നുവോ അത്രത്തോളം കേരളത്തിനു ഗുണം- ഫരീദ് അബ്ദുള്‍ റഹ്മാന്‍ വിശദീകരിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code