Sunday, March 14, 2010   6:34 AM IST
Supplements
Home>> News>> Sports
Sports
രാജ്കോട്ടില്‍ റണ്‍മഴ, ഇന്ത്യ 414/7
Tuesday, December 15, 2009
|
|
|
രാജ് കോട്ട്

ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്ന രാജ്കോട്ട് ഏകദിനത്തില്‍ ശ്രീലങ്കയ്ക്കു ജയം 415 റണ്‍സകലെ. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 414 റണ്‍സ് നേടിയത്. ബര്‍മൂഡയ്ക്കെതിരേ 2007 ല്‍ നേടിയ 413 റണ്‍സിന്‍റെ റെക്കോഡാണു രാജ്കോട്ടില്‍ പഴങ്കഥയായത്. രാജ്കോട്ടില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്കോറും ഇതുതന്നെ. സേവാഗിന്‍റെ സെഞ്ചുറിയും സച്ചിന്‍റെയും ധോണിയുടെയും അര്‍ധസെഞ്ചുറിയുമാണ് ആതിഥേയര്‍ക്കു കൂറ്റന്‍ സ്കോര്‍ സമ്മനിച്ചത്. മൂവരും ലങ്കന്‍ ബോളര്‍മാരെ നിര്‍ഭയം നേരിട്ടു.

19.3 ഓവറില്‍ സച്ചിനും സേവാഗും ചേര്‍ന്നു 153 റണ്‍സെടുത്തു. സേവാഗ് 66 ബോളില്‍ നിന്നാണു തന്‍റെ 12ാം സെഞ്ചുറി തികച്ചത്. ശ്രീലങ്കക്കെതിരേ നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. 6 സിക്സും 17 ഫോറും സേവാഗ് നേടി. പുറത്താകുമ്പോള്‍ സേവാഗ് 102 ബോളില്‍ നിന്നു 146 റണ്‍സ് നേടിയിരുന്നു. സച്ചിന്‍ 69 റണ്‍സോടെ ദില്‍ഹാര ഫെര്‍ണാണ്ടോയുടെ ബോളില്‍ പുറത്തായി. ഒരു സിക്സും 10 ഫോറും അടങ്ങിയതാണു സച്ചിന്‍റെ ഇന്നിങ്സ്. പിന്നീടെത്തിയ ധോണി 72 റണ്‍സെടുത്തു. റെയ്ന(16), ഗംഭീര്‍ (11), ഹര്‍ഭജന്‍ (11), വിരാട് കോഹ് ലി (27), രവീന്ദ്ര ജഡേജ (30), പ്രവീണ്‍ കുമാര്‍ (5) എന്നിവരും ഭേദപ്പെട്ട റണ്‍സ് നേടി. ലങ്കന്‍ നിരയില്‍ വലേഗെദേര, കുലശേഖര, ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.









|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code