Friday, March 12, 2010   9:47 PM IST
Supplements
Home>> News>> National News
National News
സത്യം:430 കോടി രൂപ തട്ടിയെടുത്തു
Wednesday, December 16, 2009
|
|
|
ഹൈദരാബാദ്

സത്യം കമ്പനി സ്ഥാപകന്‍ ബി. രാമലിംഗരാജുവും സഹോദരന്‍ ബി. രാമരാജുവും വ്യാജരേഖകള്‍ ചമച്ച് കമ്പനിയില്‍ നിന്നു 430 കോടി രൂപ തട്ടിയതായി സിബിഐ. സത്യം കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ സംഘം തയാറാക്കിയ കുറ്റപത്രത്തിലാണ് ഈ വെളിപ്പെടുത്തല്‍.

വ്യാജ ഇടപാടുകാരെ സൃഷ്ടിച്ചും കൃത്രിമ ഇന്‍വോയ്സുകള്‍ നിര്‍മിച്ചുമാണ് പണം തട്ടിയതെന്നതിനു തെളിവുണ്ടെന്നു കുറ്റപത്രത്തില്‍ പറയുന്നു. രാമരാജുവും സത്യം ജീവനക്കാരായിരുന്ന ജി. രാമകൃഷ്ണ, ഡി. വെങ്കടപ്പള്ളി രാജു, ശ്രീശൈലം എന്നിവര്‍ ചേര്‍ന്നാണു തട്ടിപ്പിനു ഗുഢാലോചന നടത്തിയത്. ഇതിനായി കൃത്രിമ ഇ-മെയ്ല്‍ ഐഡികളും നിര്‍മിച്ചു. വിദേശത്തു നിന്നുള്ള ഉപയോക്താക്കളുടെ പേരിലായിരുന്നു ഇത്.

വിശദമായ അന്വേഷണത്തില്‍ ഹൈദരാബാദില്‍ നിന്നു തന്നെയാണ് ഇ-മെയ്ല്‍ അയച്ചതെന്നു വ്യക്തമായതായും സിബിഐ.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code