ബിക് മാര്‍ക്ക് ബ്രാഞ്ച് ഓഫിസ് കോഴിക്കോട്ട്
Thursday,
December 17,
2009
കോഴിക്കോട്
കെകെആര്‍ ഗ്രൂപ്പിന്‍റെ (നിറപറ) പതിനൊന്നാം സംരംഭം ബിക് - മാര്‍ക്ക് ഇന്‍ര്‍നാഷണലിന്‍റെ പ്രൊഡക്റ്റ് ഔട്ട്ലെറ്റോടു കൂടിയ നാലാമത്തെ ബ്രാഞ്ച് ഓഫിസ് കോഴിക്കോട്ട് പുതിയ റോഡില്‍ ആരംഭിച്ചു. ഉദ്ഘാടനം കമ്പനി ചെയര്‍മാന്‍ ഡോ. ബിജു കര്‍ണന്‍ നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു കമ്പനിയുടെ ഏറ്റവും പുതിയ ഓര്‍ഗാനിക് ബയോഡീഗ്രെയ്ഡബിള്‍ ഉത്പന്നങ്ങളായ കാര്‍ കെയര്‍, ഡിഷ് വാഷ് തുടങ്ങിയവ പുറത്തിറക്കി. നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു ടണ്‍ അരിയും ചികിത്സാ ചെലവുകളും ചെയര്‍മാന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കമ്പനിയുടെ പ്രൊഡക്റ്റ് ഔട്ട്ലെറ്റോടുകൂടിയ അഞ്ചാമത്തെ ബ്രാഞ്ച് ഓഫിസ് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് ഈ മാസം പകുതിയോടെ ആരംഭിക്കുമെന്നു ഡോ. ബിജു കര്‍ണന്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000