ഓഹരി വിപണികള്‍ക്ക് പുതിയ സമയം
Thursday,
December 17,
2009
മുംബൈ
ഓഹരി വിപണികളുടെ സമയം നാളെ മുതല്‍ മാറുന്നു. വ്യാപാരത്തിന് 10 മിനിറ്റ് അധികമെടുക്കാനുള്ള ബിഎസ്ഇ തീരുമാനത്തിനു ശേഷം ഓഹരി വിപണിയിലെ വ്യാപാരം നാളെ മുതല്‍ ഒമ്പതു മണിക്കു തുടങ്ങുമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) അധികൃതര്‍. വൈകിട്ട് 3.30 വരെയായിരിക്കും വ്യാപാരം.
ഓഹരി വിപണിയുടെ പുതിയ സമയക്രമം വ്യാപാരത്തെ വന്‍ തോതില്‍ സഹായിക്കുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്ക്. മുംബൈ സൂചിക 10 മിനിറ്റ് അധികസമയ വ്യാപാരം തുടങ്ങാനിരിക്കെയാണ് എന്‍എസ്ഇ വ്യാപാര സമയം രണ്ടരമണിക്കൂര്‍ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനമെടുത്തത്. രാവിലെ ഒമ്പതു മണിക്കു തുടങ്ങുന്ന വ്യാപാരം വൈകിട്ട് 3.30 വരെ തുടരും. ഇതു പ്രകാരം ഒരുമണിക്കൂര്‍ അധിക വ്യാപാരസമയം സൂചികയ്ക്ക് ലഭിക്കും. സമയം ദീര്‍ഘിപ്പിക്കുന്നത് നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ പര്യാപ്തമാക്കുമെന്ന് എന്‍എസ്ഇ മാനെജിങ് ഡയറക്റ്ററും സിഇഒയുമായ രവി നരെയ്ന്‍ പറഞ്ഞു.
അഡ്വാന്‍സ് ബ്ലോക്ക് ഡീല്‍ സമയം നാളെ മുതല്‍ 9.45 നു തുടങ്ങാനാണു മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് തീരുമാനിച്ചിരിക്കുന്നത്. 10.20 വരെ ബ്ലോക് ഡീല്‍ അനുവദിക്കും.
എല്ലാ വ്യാപാരദിനങ്ങളിലും ഓഹരികള്‍ക്കും ഡെറിവേറ്റുകള്‍ക്കും അധിക സമയമനുവദിക്കും. വ്യാപാര സമയം രണ്ടര മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് ഒക്റ്റോബറില്‍ സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബ്യൂറോ ഒഫ് ഇന്ത്യ (സെബി) അനുമതി നല്‍കിയിരുന്നു. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ വ്യാപാരം നടത്താനാണു സെബി അനുമതി നല്‍കിയത്.
Close...
Maximum Character Allowed -
4000