Thursday, February 09, 2012   5:36 AM IST
Supplements
Home>> News>> Kerala News
Kerala News
ടീകോമിനെ പരിഗണിക്കും മുന്‍പ് ഉപസമിതി ചര്‍ച്ച
Friday, December 18, 2009
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

സ്മാര്‍ട്ട് സിറ്റി പദ്ധതി ടീകോമിനു നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നീളുന്നു. മന്ത്രിസഭാ ഉപസമിതി വിഷയം ചര്‍ച്ച ചെയ്യും. ഇതിനു ശേഷം ചീഫ് സെക്രട്ടറി ടീകോമുമായി ചര്‍ച്ച നടത്തും. തുടര്‍ന്നാകും സര്‍ക്കാരുമായുള്ള തുടര്‍ചര്‍ച്ച. ഡിസംബര്‍ 31വരെയാണു ടീകോം നല്‍കിയിരിക്കുന്ന സമയ പരിധി.

ഭൂമിയുടെ സ്വതന്ത്രാവകാശം ആദ്യം വേണമെന്നു ടീകോം ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. സ്വതന്ത്രാവകാശം ലഭിച്ചാലും സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ വിനിയോഗിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, പദ്ധതിക്കു താത്പര്യം പ്രകടിപ്പിച്ച് പുതിയ സംരംഭകര്‍ എത്തിയ സാഹചര്യത്തില്‍ ടീകോമിനെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. പദ്ധതി ഉപേക്ഷിക്കുകയാണെങ്കില്‍ നിയമപരമായി നേരിടാനാണു ടീകോമിന്‍റെ തീരുമാനം. ഇതൊഴിവാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടുന്നുണ്ട്.

മന്ത്രിസഭാ ഉപസമിതി വിഷയം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ചീഫ് സെക്രട്ടറി വീണ്ടും പരിഗണിക്കുക. 23നു നടക്കുന്ന മന്ത്രിസഭാ യോഗത്തിലും ഈ ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാന്‍ കഴിയില്ല. ഇതിനു ശേഷം 30നാണ് വീണ്ടും മന്ത്രിസഭാ യോഗം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code