Thursday, February 09, 2012   5:45 AM IST
Supplements
Home>> News>> Kerala News
Kerala News
ചട്ടങ്ങളറിയില്ല; സെക്രട്ടറിയെ പരിശീലനത്തിന് അയച്ചു
Saturday, December 19, 2009
|
|
|
കൊച്ചി

പഞ്ചായത്തീരാജ് ചട്ടങ്ങളെക്കുറിച്ചു വേണ്ടത്ര അറിവില്ലെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിയോട് കിലയില്‍ പരിശീലനത്തിനു പോകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറിയോടാണു പരിശീലനത്തിനു പോകാന്‍ നിര്‍ദേശിച്ചത്. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചു തൊട്ടടുത്ത പ്രവൃത്തിദിവസം കിലയില്‍ ഹാജരാകാനാണു നിര്‍ദേശം. മൂന്നാഴ്ചത്തെ പരിശീലനം നടത്തി ചട്ടങ്ങള്‍ മനസിലാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വഴി കൈയേറി സമീപവാസി കെട്ടിടം പണിതുവെന്നു കാണിച്ചു തിരുവനന്തപുരം കട്ടച്ചക്കുഴി പണയറക്കുന്ന് കൃപാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. സമീപവാസിയായ തങ്കരാജ് പ്രവീണിന് എതിരേയാണു ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി ലഭിച്ചതു പരിഗണിച്ചു നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സെക്രട്ടറി നോട്ടീസ് നല്‍കിയെന്നു തങ്കരാജ് കോടതിയെ ബോധിപ്പിച്ചു. പഞ്ചായത്തീരാജ് ചട്ടങ്ങളെക്കുറിച്ചു ധാരണയില്ലാത്തതിനാലാണു സെക്രട്ടറി ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നു വിലയിരുത്തിയാണു പരിശീലനത്തിന് അയക്കാന്‍ ഉത്തരവിട്ടത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code