മാലിന്യ സംസ്കരണം അവതാളത്തില്‍
Saturday,
December 19,
2009
നെയ്യാറ്റിന്‍കര
നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയിലെയും ടൗണിലെയും ഖരമാലിന്യം സംസ്കരിക്കാനായി നെയ്യാറ്റിന്‍കര താലൂക്കാശുപത്രി പരിസരത്തു സ്ഥാപിച്ച പെറിലേറ്റര്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല.
എട്ടു ലക്ഷത്തോളം രൂപ ചെലവിട്ടാണു 1994ല്‍ ഇവിടെ പെറിലേറ്റര്‍ സ്ഥാപിച്ചത്. താലൂക്കാശുപത്രിയിലെ ജൈവ മാലിന്യവും നെയ്യാറ്റിന്‍കര ടൗണില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഒഴികെയുള്ള ഖരമാലിന്യവും കത്തിച്ചു കളയാനാണു ഈ പ്ലാന്‍റ് സ്ഥാപിച്ചത്.
എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ചു ഒരാഴ്ച കഴിയുന്നതിനു മുന്‍പുതന്നെ പ്ലാന്‍റിലെ മോട്ടോര്‍ കത്തിപ്പോയി. മൂന്നു വര്‍ഷത്തെ മെയിന്‍റനന്‍സ് ഗ്യാരന്‍റിയോടെയാണു പ്ലാന്‍ സ്ഥാപിച്ചത്.
പ്ലാന്‍റിനുള്ളില്‍ കട്ടിയുള്ള ഖരമാലിന്യം കത്തിക്കാന്‍ ശ്രമിച്ചതാണു മോട്ടോര്‍ കത്തിപ്പോകാന്‍ കാരണമായത്. കമ്പനിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചു പ്ലാന്‍റ് പ്രവര്‍ത്തിച്ചതു കാരണം ഗ്യാരന്‍റി കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും മോട്ടോര്‍ പുന:സ്ഥാപിക്കാന്‍ പ്ലാന്‍റ് നിര്‍മാണ കമ്പനി തയാറല്ല. അറ്റകുറ്റപ്പണി നടത്താന്‍ നഗര സഭയും തയാറാകുന്നില്ല.
ആരും തിരിഞ്ഞു നോക്കാതായപ്പോള്‍ പ്ലാന്‍റിനുള്ളില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ ഓരോന്നായി സാമൂഹ്യ വിരുദ്ധര്‍ കടത്തിക്കൊണ്ടുപോയി. പെറിലേറ്റര്‍ പ്രവര്‍ത്തനരഹിതമാണെങ്കിലും താലൂക്ക് ആശുപത്രി അധികൃതര്‍ ആശുപത്രി മാലിന്യങ്ങള്‍ ഈ പ്ലാന്‍റിനു ചുറ്റുമാണു നിക്ഷേപിക്കുന്നത്. മഴക്കാലങ്ങളില്‍ ഈ മാലിന്യങ്ങളില്‍ കെട്ടിക്കിടക്കുന്ന മലിന ജലം തൊട്ടടുത്ത പൊലീസ് ക്വാര്‍ട്ടേഴ്സിലേക്കൊഴുകും. ജൈവമാലിന്യം ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍
ഇപ്പോള്‍ പഴയ ടിബി വാര്‍ഡിനു സമീപം കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇതു കടുത്ത
ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകാമെന്നു നാട്ടുകാര്‍ പറയുന്നു. പെറലേറ്ററിലെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പരിഹരിച്ചു മാലിന്യ സംസ്കരണത്തിനു വേണ്ട സൗകര്യമൊരുക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Close...
Maximum Character Allowed -
4000