Saturday, March 13, 2010   3:25 AM IST
Supplements
Home>> Headlines
Latest News
മെഡിക്കല്‍ കോളെജില്‍ AC പൊട്ടിത്തെറിച്ചു: 4 മരണം
Saturday, December 19, 2009
|
|
|
തിരുവനന്തപുരം

മെഡിക്കല്‍കോളെജ് ആശുപത്രി മെഡിക്കല്‍ ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റിലെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തനം നിലച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ എയര്‍ കണ്ടിഷന്‍ സംവിധാനം ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നറിയുന്നു. തുടര്‍ന്നു രോഗികളെ അവിടെ നിന്നു മാറ്റാനുള്ള ശ്രമത്തിനിടെ നാലു രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതു നിഷേധിച്ചു.

വെള്ളിയാഴ്ച രാത്രിയോടെ എസി തകരാറിലായിരുന്നു. 12.30 മുതല്‍ ഇന്നലെ ഉച്ചവരെ നാലു രോഗികള്‍ മരിച്ചെന്ന് ആശുപത്രി ആര്‍എംഒ സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ വിവിധ രോഗാങ്ങള്‍ ബാധിച്ച് അത്യാസന്നനിലയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നവരാണെന്നും സ്വാഭാവിക മരണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ശ്രുതി (13), കൊട്ടാരക്കര സ്വദേശി കാര്‍ത്തികേയന്‍ (50), മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന കാട്ടാക്കട സ്വദേശി സിമി റോസ്, ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന വെളിയം സ്വദേശി സുശീലന്‍ (49) എന്നിവരാണു ഐസിയുവില്‍ മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നോടെയാണു വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു ആശുപത്രി സൂപ്രണ്ട് സംഭവസ്ഥലം സന്ദര്‍ശിച്ചു. വിവരം അന്വേഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ സമയം മുതല്‍ സൂപ്രണ്ടിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഇതു സംശയത്തിന് ആക്കം കൂട്ടി. തുടര്‍ന്നു വൈകിട്ടു നാലരയോടെ മാധ്യമപ്രവര്‍ത്തകര്‍ മെഡിക്കല്‍ ഐസിയുവിനു മുന്നിലെത്തിയ ശേഷം ആര്‍എംഒ സ്ഥലത്തെത്തുകയായിരുന്നു.

മെഡിക്കല്‍ കോളെജ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസ് എടുത്തില്ല. സംഭവം അന്വേഷിച്ച് ആദ്യമെത്തിയ മാധ്യമ പ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. ഇതോടെ സംഭവം കൂടുതല്‍ പേര്‍ അറിഞ്ഞു. ഐസിയുവിനു മുന്നില്‍ കൂടിനിന്ന രോഗികളുടെ ബന്ധുക്കള്‍ പരിഭ്രാന്തരായി. വിവരമറിഞ്ഞു കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരും പൊലീസും എത്തിയതോടെ എംഐസിയു പരിസരത്തു തിക്കും തിരക്കുമായി. നിലച്ച എസി പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനി അധികതര്‍ എത്തിയിട്ടുണ്ട്. എസിയുടെ കംപ്രസര്‍ പൊട്ടിയതാണു സ്ഫോടന ശബ്ദത്തിനു കാരണം.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code