Wednesday, February 08, 2012   7:22 PM IST
Supplements
Home>> News>> National News
National News
മൊഴിമാറ്റം: കേസ് റദ്ദാക്കണമെന്നു പാക് പ്രതികള്‍
Saturday, December 19, 2009
|
|
|
ഇസ് ലമാബാദ്

മുംബൈ ആക്രമണക്കേസില്‍ അജ്മല്‍ അമീര്‍ കസബിന്‍റെ മൊഴിമാറ്റത്തെ തുടര്‍ന്നു പാക് കോടതിയില്‍ വിചാരണ നേരിടുന്ന പ്രതികള്‍ കുറ്റം നിഷേധിച്ചു. കസബ് മൊഴിമാറ്റിയതിനെത്തുടര്‍ന്നു കേസ് നിലനില്‍ക്കില്ലെന്നു പാക് തീവ്രവാദവിരുദ്ധ കോടതിയില്‍ വിചാരണ നേരിടുന്ന ലഷ്കര്‍ നേതാവ് സക്കി ഉര്‍ റഹ്മാന്‍ ലഖ് വി അടക്കമുള്ളവരുടെ അഭിഭാഷകന്‍ വാദിച്ചു. കസബിന്‍റെ വിചാരണയുമായി ബന്ധമില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ പ്രതികളുടെ അഭിഭാഷകന്‍ ഖ്വാജാ സുല്‍ത്താന്‍ എതിര്‍ത്തു.

പാക് നിയമമനുസരിച്ചു കസബിനെ പാകിസ്ഥാനില്‍ വിചാരണ ചെയ്യണമെന്ന നിലപാടില്‍ നിന്നു പ്രോസിക്യൂഷന്‍ പിന്നോട്ടു പോയതെന്തിനാണെന്നും ഖ്വാജ ചോദിച്ചു. പ്രതികള്‍ക്കെതിരേ നേരത്തെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും പ്രതിഭാഗം വക്കീല്‍ ആവശ്യപ്പെട്ടു. കേസില്‍ ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. ലഖ് വി അടക്കം ഏഴു പേരാണു പാക് കോടതിയില്‍ വിചാരണ നേരിടുന്നത്.









|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code