പെണ്ണിന്‍റെ മുഖസൗന്ദര്യത്തിനു ഗോള്‍ഡന്‍ റേഷ്യോ
Monday,
December 21,
2009
സൗന്ദര്യം ആന്തരികമാണ്, ബാഹ്യമല്ല എന്നൊക്കെ പറഞ്ഞേക്കാം. സൗന്ദര്യം ഓരോരുത്തരും ഓരോ രീതിയിലായിരിക്കും ആസ്വദിക്കുന്നത്. എങ്കിലും ഒരു പെണ്ണിന്‍റെ മുഖസൗന്ദര്യത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. അതിനു ചില ഏകീകൃത നിയമങ്ങള്‍ ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നു കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍. അവര്‍ അതിനു പേരുമിട്ടു, ഗോള്‍ഡന്‍ റേഷ്യോ. സ്ത്രീയുടെ മുഖസൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങള്‍ എന്തൊക്കെ എന്നാണ് ഇവര്‍ പഠിച്ചത്. നിരവധി ആളുകളുമായി അവരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ചു ചോദിച്ചറിഞ്ഞതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു അനുപാതം കണ്ടെത്തിയത്.
കണ്ണുകള്‍ തമ്മിലുള്ള അകലവും കണ്ണുകളും വായും തമ്മിലുള്ള അകലവുമാണ് സൗന്ദര്യം മാറ്റി മറിക്കുന്നതെന്നാണ് കണ്ടെത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയും ടൊറന്‍റോ സര്‍വകലാശാലയും യോജിച്ചാണ് പഠനം നടത്തിയത്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് പമേല പാലറ്റ്, സ്റ്റീഫന്‍ ലിങ്ക് എന്നിവര്‍ക്കൊപ്പം ടൊറന്‍റോയില്‍ നിന്ന് സാന്‍ ഡീഗോ, കാങ് ലീ എന്നിവരും ഗവേഷണത്തില്‍ പങ്കെടുത്തു. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളില്‍ നിന്ന് അഭിപ്രായങ്ങള്‍ അറിഞ്ഞിട്ടാണ് നിഗമനങ്ങളില്‍ എത്തിയത്. സ്ത്രീകളുടെ മുഖചിത്രങ്ങള്‍ കുട്ടികളെ കാണിച്ചു. ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. ആ മുഖങ്ങളില്‍ ഗോള്‍ഡന്‍ റേഷ്യോ എത്രമാത്രം ഇണങ്ങുന്നുണ്ട് എന്നു പരിശോധിച്ചു.
ഗ്രീക്കുകാര്‍ നേരത്തെ തന്നെ ഗോള്‍ഡന്‍ റേഷ്യോയ്ക്കു സമാനമായ ചില രീതികള്‍ അവരുടെ സൗന്ദര്യശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. അവരതിന് ഫി അഥവാ ഡിവൈന്‍ പ്രപ്പോഷന്‍ എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കണ്ടെത്തിയ ഗോള്‍ഡന്‍ റേഷ്യോയ്ക്കു സമാനമായ ചില മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മൊണാലിസയെ ലിയനാര്‍ഡോ ഡാവിഞ്ചി വരച്ചതെന്നാണ് കരുതുന്നത്.
Close...
Maximum Character Allowed -
4000