പോള്‍ വധം: രാമങ്കരി കോടതിയുടെ നടപടിക്കു സ്റ്റേ
Wednesday,
December 23,
2009
കൊച്ചി
പോള്‍ എം ജോര്‍ജ് വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം മടക്കി അയച്ച രാമങ്കരി മജിസ്ട്രേറ്റിന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. രാമങ്കരി കോടതിയുടെ നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠും ജസ്റ്റിസ് എ.കെ.ബഷീറുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
കേസില്‍ പോളിന്‍റെ പിതാവിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. ഡയറക്റ്റര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ആദ്യം ഇതിനെ എതിര്‍ത്തു. പോളിന്‍റെ ഡ്രൈവര്‍ ഷിബുവിനെ കക്ഷിചേര്‍ക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞത് കോടതിയെ ചൊടിപ്പിച്ചു. ആരെയൊക്കെ കേസില്‍ കക്ഷി ചേര്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിക്കുമെന്നും സത്യസന്ധമായ അന്വേഷണം നടത്താന്‍ എന്തിനു മടിക്കുന്നുവെന്നും കോടതി ചോദിച്ചു. രാമങ്കരി മജിസ്ട്രേറ്റ് കുറ്റപത്രം തിരിച്ചയച്ചത് അധികാര പരിധി ലംഘിച്ചാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് മൂന്നാഴ്ചത്തേക്ക് കീഴ്ക്കോടതി നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്.
Close...
Maximum Character Allowed -
4000