സൂര്യയുടെ ഹൈപവര്‍ ഫാക്റ്റര്‍ CFL വിപണിയില്‍
Friday,
December 25,
2009
കൊച്ചി
ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റിങ് കമ്പനി സൂര്യ റോഷ്നി, പിഎച്ച് പ്ലസ് ടെക്നോളജി ഹൈപവര്‍ ഫാക്റ്റര്‍ സിഎഫ്എല്‍ വിപണിയിലിറക്കി. വൈദ്യുതിലാഭം, ശക്തമായ പ്രകാശപ്രവാഹം എന്നിവ പുതിയ സിഎഫ്എലിന്‍റെ സവിശേഷതയെന്നു കമ്പനി. ഊര്‍ജം ലാഭിക്കാനും വൈദ്യുതി നഷ്ടം പരമാവധി കുറക്കാനും ഹൈപവര്‍ ഫാക്റ്റര്‍, സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഹരിത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച സൂര്യയുടെ പുതിയ സിഎഫ്എല്‍ പരിസ്ഥിതി സൗഹൃദ ഹരിത ബള്‍ബുകളാണ്.
വോള്‍ട്ടെജ് വ്യതിയാനം നിയന്ത്രിക്കുന്നതിനു പുതിയ സിഎഫ്എല്‍ ഇന്‍ ബില്‍റ്റ് പവര്‍ സ്റ്റെബിലൈസര്‍ ഉണ്ട്. ഇവയില്‍ ഉപയോഗിക്കുന്ന ജാപ്പനീസ് ഫ്ളൂറസന്‍റ് പൗഡര്‍, കുറഞ്ഞ വോള്‍ട്ടെജിലും ശക്തമായ പ്രകാശം ലഭ്യമാക്കുന്നു- കമ്പനിയുടെ അവകാശവാദം.
Close...
Maximum Character Allowed -
4000