Tuesday, February 07, 2012   3:04 PM IST
Supplements
Home>> News>> World News
World News
ഫിലിപ്പീന്‍സില്‍ ബോട്ടപകടം, 24 പേരെ കാണാതായി
Sunday, December 27, 2009
|
|
|
മനില

ഫിലിപ്പീന്‍സില്‍ മനില തുറമുഖത്തു കടത്തുബോട്ടു മുങ്ങി മൂന്നു പേര്‍ മരിച്ചു. 24 പേരെ കാണാതായി.

ക്രിസ്മസ് രാത്രിയില്‍ മനിലയില്‍ നിന്നു മിന്‍ഡോറോ ദ്വീപിലേക്കു പുറപ്പെട്ട ബോട്ട് മത്സ്യബന്ധന കപ്പലുമായി കൂട്ടിയിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. 73 പേര്‍ ബോട്ടിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ 46പേരെ രക്ഷപെടുത്തി. മൂന്നു മൃതദേഹം കണ്ടെടുത്തു.

കടലില്‍ മുങ്ങിയ ബോട്ട് കണ്ടെത്താനായിട്ടില്ല. അപകട സമയത്ത് ഉറക്കത്തിലായിരുന്നവര്‍ ബോട്ടിനുള്ളില്‍ കുടുങ്ങിയിരിക്കാമെന്നാണു സംശയം.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code