Wednesday, February 08, 2012   8:39 PM IST
Supplements
Home>> News>> Kerala News
Kerala News
ഗായകര്‍ക്കും വേണം റോയല്‍റ്റി
Sunday, December 27, 2009
|
|
|
തിരുവനന്തപുരം

ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കും മാത്രമല്ല ഗായകര്‍ക്കും റോയല്‍റ്റി നല്‍കുന്നതു നല്ല കാര്യമാണെന്നു കെ.എസ്.ചിത്ര. തിരുവനന്തപുരം അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന നാളെക്കൂട്ടം സര്‍ഗാത്മക ക്യാംപില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ചിത്ര. പ്രായമേറി പാട്ടുപാടാന്‍ കഴിയാതാകുന്ന കാലത്ത് റോയല്‍റ്റി ഗായകര്‍ക്കു സഹായകമാകും.

മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി ഇങ്കു റഹ്മത്തിന്‍റെ എട്ടാമതു പുസ്തകം മദര്‍ എര്‍ത്ത് ഇംഗ്ലീഷ് കവിതാ സമാഹാരം ചിത്ര പ്രകാശനം ചെയ്തു.തെരഞ്ഞെടുക്കപ്പെട്ട 100 കുട്ടികള്‍ നാളെയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒമ്പതു ദിവസമായി നടത്തിവന്ന നാളെക്കൂട്ടം ഇന്നു സമാപിക്കും. രാവിലെ വാസ്തുശില്‍പി ബെന്നി കുര്യാക്കോസ് കുട്ടികളുമായി സംവദിക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code