Friday, March 12, 2010   11:01 AM IST
Supplements
Home>> Cinema>> Latest News
Headlines
ഐശ്വര്യയുടെ തമിഴ് പേച്ച്
Sunday, December 27, 2009
|
|
|
തമിഴ് സിനിമാലോകത്തെ മറക്കാന്‍ ഐശ്വര്യ റായ് ബച്ചനു കഴിയുന്നില്ല. ഹോളിവുഡ് വരെ എത്തിയെങ്കിലും മുന്‍ ലോക സുന്ദരിക്കു മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച ലോകമാണിത്. മണിരത്നം സംവിധാനം ചെയ്യുന്ന രാവണിന്‍റെ ഹിന്ദി, തമിഴ് വെര്‍ഷനുകളില്‍ ഐശ്വര്യയാണ് നായിക. ഹിന്ദിയില്‍ ഭര്‍ത്താവ് അഭിഷേക് ബച്ചനാണ് നായകനെങ്കില്‍ തമിഴില്‍ വിക്രമാണ് ഹീറോ. ഷൂട്ടിങ് പൂര്‍ത്തിയാകുന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങിന്‍റെ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ഹിന്ദിക്കൊപ്പം തമിഴിലും താന്‍ ഡബ്ബ് ചെയ്യുമെന്ന് ഐശ്വര്യ. ഇരുവര്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്‍റെ ധൈര്യത്തിലാണ് ഡബ്ബ് ചെയ്യാന്‍ ഐശ്വര്യ തീരുമാനിച്ചത്. അസിസ്റ്റന്‍റ് ഡയറക്റ്റര്‍മാരോടു ചോദിച്ച് തന്‍റെ തമിഴ് കറക്റ്റ് ചെയ്യാനും ഐശ്വര്യ മറന്നില്ല. തമിഴ് വായിക്കാനറിയാത്ത ഐശ്വര്യയ്ക്ക് ഇംഗ്ലീഷിലായിരുന്നു ഡയലോഗുകള്‍ എഴുതിക്കൊടുത്തത്. എന്നാല്‍ പെട്ടെന്നു തന്നെ നന്നായി ഡയലോഗ് പറയാന്‍ ആഷിനു കഴിഞ്ഞെന്ന് സെറ്റിലുള്ളവര്‍.

ഐശ്വര്യയ്ക്കു വേണ്ടി രജനീകാന്തിന്‍റെ മകള്‍ ഐശ്വര്യ ഡബ്ബ് ചെയ്യുമെന്നായിരുന്നു മുന്‍പ് തീരുമാനിച്ചത്. എന്നാല്‍ തമിഴ് അരച്ചു കലക്കിക്കുടിച്ചതോടെ ഒറിജിനല്‍ ഐശ്വര്യ തന്നെ ഡബ്ബ് ചെയ്യുന്നതിന് മണിരത്നം സമ്മതം മൂളുകയായിരുന്നു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code