Thursday, February 09, 2012   5:30 AM IST
Supplements
Home>> News>> Sports
Sports
ലിവര്‍പൂളിനു രണ്ടു ഗോള്‍ ജയം
Sunday, December 27, 2009
|
|
|
ലിവര്‍പൂള്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ പത്തു പേരുമായി കളിച്ച വൂള്‍വ്സിനെ രണ്ടു ഗോളിനു കീഴടക്കി. ഇടവേളയ്ക്കു പിന്നാലെ സ്റ്റീഫന്‍ വാര്‍ഡ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതിനു ശേഷമാണു ലിവര്‍പൂളിനായി സ്റ്റീവന്‍ ജെറാര്‍ഡും യോസി ബെനായൂനും ഗോളടിച്ചത്.

രണ്ടു മാസത്തോളം നീണ്ട ഇടവേളയ്ക്കൊടുവിലാണു ടൂര്‍ണമെന്‍റിലെ അഞ്ചാം ഗോള്‍ സ്വന്തമാക്കാന്‍ ജെറാര്‍ഡിനു സാധിച്ചത്. കഴിഞ്ഞ 17 മത്സരങ്ങളില്‍ നാലു വിജയം മാത്രം സ്വന്തമാക്കിയ ടീമിനു വേണ്ടി ബനായൂന്‍ പട്ടിക തികച്ചു. നാളെ ആസ്റ്റന്‍വില്ലയ്ക്കെതിരേയാണ് അടുത്ത മത്സരം.

ആദ്യ പകുതിയില്‍ ലിവര്‍പൂളിന്‍റെ ആക്രമണങ്ങള്‍ ഫലപ്രദമായി നേരിട്ട വൂള്‍വ്സ് പ്രതിരോധം, വാര്‍ഡിന്‍റെ പുറത്താകലോടെ ദുര്‍ബലമായി. ഏറെ വൈകാതെ, അര്‍ജന്‍റൈന്‍ ലെഫ്റ്റ് ബാക്ക് ഇന്‍സുവയുടെ ക്രോസില്‍നിന്നു ജെറാര്‍ഡ് ഹെഡ്ഡറിലൂടെ ഗോള്‍ നേടുകയും ചെയ്തു. കളി അവസാനിക്കാന്‍ 20 മിനിറ്റ് ശേഷിക്കെ, ഓറേലിയോയുടെ ക്രോസ് ബനായൂന്‍ പോസ്റ്റിലേക്കു തൊടുത്തു. ജോര്‍ജ് എലോകോബിയുടെ ശരീരത്തില്‍ തട്ടി പന്തു വലയിലാകുകയും ചെയ്തു.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code