Monday, March 15, 2010   4:19 PM IST
Supplements
Home>> Vaartha Life>> Job4U
Job4U
നാവികസേനയില്‍ സഫായിവാല, സ്റ്റുവാര്‍ഡ് കുക്ക്
Monday, December 28, 2009
|
|
|
നാവികസേനയില്‍ സ്റ്റുവാര്‍ഡ് കുക്ക്, സഫായിവാല തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. 17നും 21നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ യുവാക്കള്‍ അപേക്ഷിച്ചാല്‍ മതി. ഒരു തസ്തികയിലും ഒരു കേന്ദ്രത്തിലും മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2010 ജനുവരി അഞ്ച്.

യോഗ്യത:പത്താം ക്ലാസ് ജയവും സഫായിവാലയ്ക്ക് ആറാം ക്ലാസ് ജയവുമാണു യോഗ്യത.

ശാരീരിക യോഗ്യത- ഉയരം: കുറഞ്ഞത് 157 സെ.മീ. ഉയരത്തിനാനുപാതികമായ തൂക്കവും നെഞ്ചളവും ഉണ്ടായിരിക്കണം. നെഞ്ചളവ് അഞ്ചു സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. കാഴ്ച: കുക്ക്- 6/36, 6/36. കണ്ണട ധരിച്ച് 6/9, 6/12. സഫായിവാല- 6/60, 6/60. കണ്ണട ധരിച്ച് 6/9, 6/14. കായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാകും. 2010 ഒക്റ്റോബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

ശമ്പളം: പരിശീലനകാലത്ത് 5700 രൂപ ലഭിക്കും. തുടര്‍ന്ന് 5200-20200 രൂപാ നിരക്കില്‍ ശമ്പളം ലഭിക്കും.

കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. ഇംഗ്ളിഷ് അല്ലെങ്കില്‍ ഹിന്ദിയില്‍ പരീക്ഷയെഴുതാം. ഒബ്ജക്റ്റീവ് മാതൃകയിലായിരിക്കും പരീക്ഷ. സ്റ്റുവാര്‍ഡ്/കുക്ക് തസ്തികയ്ക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണു നടത്തുക. ഇംഗ്ളിഷ്, മാത്തമാറ്റിക്സ്, സയന്‍സ്, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനപ്പെടുത്തി ചോദ്യങ്ങള്‍. പൊതുവിജ്ഞാനം, അരിത്തമറ്റിക്സ് എന്നിവ അടിസ്ഥാനപ്പെടുത്തി 45 മിനിറ്റ് ദൈര്‍ഘ്യമുള്ള എഴുത്തു പരീക്ഷയായിരിക്കും സഫായിവാല തസ്തികയിലേക്ക് ഉണ്ടാവുക.

എഴുത്തു പരീക്ഷയ്ക്കു ഹാജരാകുമ്പോള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റുകളുടെ അസല്‍ ഹാജരാക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഐഎന്‍എസ് ചില്‍കയില്‍ വച്ചു 15 ആഴ്ചത്തെ പരിശീലനം നല്‍കിയ ശേഷം വിവിധ കേന്ദ്രങ്ങളില്‍ പരിശീലനത്തിന് അയയ്ക്കും. 2010 ഒക്റ്റോബര്‍ നാലിനു പരിശീലനം ആരംഭിക്കും.

വിശദവിവരങ്ങള്‍ക്ക് www.nausena-bharati.nic.in  എന്ന വെബ്സൈറ്റ് കാണുക.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code